(എബി മക്കപ്പുഴ)
കൊച്ചി: എറണാകുളം ഹൈ കോടതിയിലെ പ്രമുഖ അഭിഭാഷകനും മുൻ സിനിമ താരവുമായ ദിനേശ് മേനോന്‍ (57) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
വിവാദമായ റോബിൻ ബസ് സംബന്ധമായ കേസിനു വേണ്ടി ഹൈ കോടതിയിലേക്ക് പോകും വഴി ഹുദയാഘാതം ഉണ്ടകുകയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കുവാൻ ശ്രമിച്ചു എങ്കിലും മരണപ്പെടുകയായിരുന്നു.
റോബിന്‍ ബസ് ഉടമ ഗിരീഷിന് വേണ്ടി കോടതി വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് ദിനേശ് മേനോന്‍ ആയിരുന്നു.
എസ് .എൻ .ജി .എസ് കോളജ് പട്ടാമ്പിയിൽ കോളേജ് വിദ്യാഭാസം പൂർത്തീകരിച്ച പരേതൻ എറണാകുളം ഗവർമെന്റ് ലോ കോളേജിൽ നിന്നുമാണ് നിയമ ബിരുദം നേടിയത്.
17 മലയാള സിനിമകളിൽ ബാലതാരം ആയി അഭിനയിച്ച ദിനേശ് കാഴ്ച്ച എന്ന ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. വാടക വീട് എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള നാഷണൽ അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വിടപറയും മുൻപേ, എയർ ഹോസ്റ്റസ് തുടങ്ങി നാലു സിനിമകളിൽ പ്രേംനസീറിന്‍റെ മകനായും അഭിനയിച്ചിരുന്നു.