കൊച്ചി: കുസാറ്റ് ക്യാംപസിലുണ്ടായ ദുരന്തത്തിൽ മരിച്ചവർക്ക് നാടിൻറെ അന്ത്യാഞ്ജലി. പോസ്റ്റ്മോർട്ടത്തിനു ശേഷം കുസാറ്റ് ക്യാംപസിൽ പൊതുദർശനത്തിന് വച്ച വിദ്യാർത്ഥികളായ സാറ തോമസ്, ആൻ റിഫ്‌ത,അതുൽ തമ്പി എന്നിവരുടെ മൃതദേഹത്തിൽ സഹപാഠികളും അധ്യാപകരും ജനപ്രതിനിധികളും അടക്കം നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
സംഗീത നിശയ്ക്ക് അനുമതി തേടിയിരുന്നില്ല എന്ന നിലപാടിലാണ് പൊലീസ്. വാക്കാൽ മാത്രമാണ് അനുമതി തേടിയതെന്ന് വൈസ് ചാൻസലറും സ്ഥിരീകരിച്ചു അപകടത്തിൽ സംഗീത നിശയുടെ സംഘാടകരെ പ്രതി ചേർത്തേക്കും . ആശുപത്രിയിൽ ഉള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും പ്രതി ചേർക്കുക.
അതേസമയം, ആഘോഷ പരിപാടികളിൽ ആൾകൂട്ടം നിയന്ത്രിക്കുന്ന കാര്യം പരിശോധിക്കുമെന്ന് റവന്യുമന്ത്രി കെ രാജൻ പറഞ്ഞു. സംഭവത്തെ കുറിച്ച്
കളക്ടറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.