Monday, February 24, 2025

HomeNewsKerala2024 ലെ എഴുത്തച്ഛന്‍ പുരസ്‌ക്കാരം എന്‍.എസ്.മാധവന്

2024 ലെ എഴുത്തച്ഛന്‍ പുരസ്‌ക്കാരം എന്‍.എസ്.മാധവന്

spot_img
spot_img

തിരുവനന്തപുരം: സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിൻ്റെ പരമോന്നത സാഹിത്യപുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം കഥാകൃത്തും നോവലിസ്റ്റുമായ എന്‍.എസ്.മാധവന്.

രചനാശൈലിയിലും ഇതിവൃത്തസ്വീകരണത്തിലും നിരന്തരമായ ജാഗ്രത പുലർത്തുകയും ജീവിതയാഥാർഥ്യങ്ങളെ സർഗ്ഗാത്മകതയുടെ രസതന്ത്രപ്രവർത്തനത്തിലൂടെ മികച്ച സാഹിത്യസൃഷ്ടികളാക്കി മാറ്റുകയും ചെയ്ത എഴുത്തുകാരനാണ് എന്‍.എസ്.മാധവന്‍.
സെക്രട്ടറിയേറ്റ് പി.ആർ. ചേംബറിൽ നടന്ന പത്രസമ്മേളനത്തിൽ സാംസ്കാരി കകാര്യവകുപ്പുമന്ത്രി സജി ചെറിയാൻ പുരസ്കാരപ്രഖ്യാപനം നടത്തി. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കറും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

എസ്.കെ. വസന്തൻ ചെയർമാനായും ഡോ.ടി.കെ. നാരായണൻ, ഡോ. മ്യൂസ് മേരി രാർജ്ജ് എന്നി വർ അംഗങ്ങളായും സി.പി. അബൂബക്കർ മെംബർ സെക്രട്ടറിയായുമുള്ള ജൂറിയാണ് പുരസ്കാരജേതാ വിനെ തെരഞ്ഞെടുത്തത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.

1948-ൽ എറണാകുളത്ത് ജനിച്ച എൻ.എസ്. മാധവൻ മഹാരാജാസ് കോളെജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജ്, കേരള സർവ്വകലാശാല ഇക്കണോമിക്സ‌് വിഭാഗം എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. 1975-ൽ ഐ.എ.എസ്. ലഭിച്ചു. കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെ ക്രട്ടറി ആയിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം, പത്മപ്രഭാപുരസ്കാ രം, മുട്ടത്തുവർക്കി പുരസ്കാരം എന്നിവ നേടി. ലന്തൻബത്തേരിയിലെ ലുത്തിനിയകളുടെ വിവർത്തനമായ Litanies of Dutch Battery വിവർത്തനം ചെയ്യപ്പെട്ട ഏറ്റവും നല്ല ഇംഗ്ലീഷ് നോവലിനുള്ള ക്രോസ് വേഡ് പുരസ്‌ക്കാരം നേടി, ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്നുള്ള സംഭവവികാസങ്ങളെ ആസ്പദമാക്കി രചിച്ച ‘വൻമരങ്ങൾ വിഴുമ്പോൾ’എന്ന ചെറുകഥയെ ആസ്പദമാക്കി കായാതരൺ എന്ന ഹിന്ദി ചലച്ചിത്രം പുറത്തിറങ്ങി. 2015 മുതൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗമാണ്.

എന്റെ പ്രിയപ്പെട്ട കഥകൾ, ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ, പര്യായകഥകൾ നാലാംലോകം, ചെറുകഥാസമാഹാരങ്ങൾ, ചൂളൈമേട്ടിലെ ശവങ്ങൾ, തിരുത്ത്, രണ്ടു നാടകങ്ങൾ, നിലവിളി, ഹിഗ്വിറ്റ, പുറം മറുപുറം തൽസമയം എന്നിവയാണ് പ്രധാനകൃതികൾ.

മുൻവർഷങ്ങളിലെ ജേതാക്കൾ (1993-2023):

  1. ശൂരനാട് കുഞ്ഞൻപിള്ള
  2. തകഴി ശിവശങ്കരപ്പിള്ള
  3. ബാലാമണിയമ്മ
  4. ഡോ.കെ.എം. ജോർജ്
  5. പൊൻകുന്നം വർക്കി
  6. എം.പി. അപ്പൻ
  7. കെ.പി. നാരായണപിഷാരോടി
  8. പാലാ നാരായണൻ നായർ
  9. ഒ.വി. വിജയൻ
  10. ടി. പത്മനാഭൻ
  11. കമലാ സുരയ്യ
  12. ഡോ. സുകുമാർ അഴിക്കോട്
  13. പ്രൊഫ. എസ്. ഗുപ്‌തൻ നായർ
  14. കോവിലൻ
  15. ഒ.എൻ.വി. കുറുപ്പ്
  16. അക്കിത്തം അച്യുതൻ നമ്പൂതിരി
  17. സുഗതകുമാരി
  18. ഡോ.എം. ലീലാവതി
  19. എം.ടി. വാസുദേവൻ നായർ
  20. പ്രൊഫ. ആറ്റൂർ രവിവർമ്മ
  21. പ്രൊഫ. എം.കെ. സാനു
  22. വിഷ്ണുനാരായണൻ നമ്പൂതിരി
  23. പുതുശ്ശേരി രാമചന്ദ്രൻ
  24. സി. രാധാകൃഷ്ണൻ
  25. സച്ചിദാനന്ദൻ
  26. എം. മുകുന്ദൻ
  27. സക്കറിയ
  28. പി. വത്സല
  29. എസ്.കെ. വസന്തൻ
spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments