തൊടുപുഴ: ജില്ലയില്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്നു. വനിത ശിശുവികസന വകുപ്പിന് മുന്നിലെത്തുന്ന പരാതികള്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതലാണ്. പൈനാവില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സംരക്ഷണ ഓഫിസ്, സഖി വണ്‍ സ്റ്റോപ് സെന്റര്‍, സേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി ഈ വര്‍ഷം 516 ഗാര്‍ഹിക പീഡന പരാതിയാണ് ലഭിച്ചതെന്ന് വനിത സംരക്ഷണ ഓഫിസര്‍ എ.എസ്. പ്രമീള പറഞ്ഞു.
സേവന കേന്ദ്രങ്ങളില്‍ 118ഉം വനിത സംരക്ഷണ ഓഫിസില്‍ 219ഉം സഖി വണ്‍ സ്റ്റോപ് സെന്ററില്‍ 179ഉം പരാതിയാണ് ലഭിച്ചത്. ഒക്‌ടോബര്‍ 31വരെയുള്ള കണക്കാണിത്. 2023ലെ പരാതികളുടെ ആകെ എണ്ണം 546 ആയിരുന്നു. പരാതികളില്‍ 96 ശതമാനം ലഹരി ഉപയോഗം മൂലമുള്ള ആക്രമണങ്ങളാണ്. മാനസികാരോഗ്യക്കുറവ് കാരണമുണ്ടാകുന്ന സംശയങ്ങളും ഗാര്‍ഹിക പീഡനങ്ങള്‍ക്ക് കാരണമാകുന്നു. സ്ത്രീധനം സംബന്ധിച്ച പരാതികള്‍ ഉണ്ടെങ്കിലും കുറവാണ്. കുട്ടികളോടുള്ള പെരുമാറ്റത്തിലെ അപാകതകളും പരാതികളിലുണ്ട്. സൈബര്‍ കേസുകള്‍ രണ്ടെണ്ണം മാത്രമാണ് ഈ വര്‍ഷം ഉണ്ടായത്.
പരാതി ലഭ്യമായാല്‍ വകുപ്പ് രണ്ടുകൂട്ടരെയും വിളിച്ചുവരുത്തി മധ്യസ്ഥ ചര്‍ച്ച നടത്തും. ആവശ്യമെന്ന് തോന്നിയാല്‍ കൗണ്‍സലിങ് ലഭ്യമാക്കും. ഇവക്കൊന്നും തയാറായില്ലെങ്കില്‍ പരാതിക്കാരിയുടെ സമ്മതത്തോടെ നിയമ നടപടിക്കായി കോടതിയിലേക്ക് വിടും. ആവശ്യമായ നിയമസഹായം സൗജന്യമായി ലഭ്യമാക്കും. 178 പേര്‍ക്കാണ് വകുപ്പ് കൗണ്‍സലിങ് നല്‍കിയത്. പോകാനിടമില്ലാത്ത 200ലേറെപ്പേര്‍ക്ക് അഭയകേന്ദ്രമൊരുക്കി നല്‍കി. ഇതില്‍ 72ഉം സഖി വണ്‍ സ്റ്റോപ് സെന്ററിലെത്തിയ പരാതികളിലാണ്.
കട്ടപ്പന സെന്റ് ജോണ്‍ ഓഫ് ഗോഡ്, പൈനാവ് കുയിലിമല ആശ്രയ എന്നിങ്ങനെ രണ്ട് അഭയകേന്ദ്രങ്ങളുണ്ട് (ഷെല്‍റ്റര്‍ ഹോം). തൊടുപുഴ സേവിയര്‍ ഹോം, അടിമാലി സോപാനം, കുമളി വെസാര്‍ഡ് എന്നിവയും വനിത വികസന കൗണ്‍സിലിന് കീഴില്‍ ചെറുതോണിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രവുമുള്‍പ്പെടെ നാല് സേവന കേന്ദ്രമാണ് ജില്ലയിലുള്ളത്.