കൊച്ചി: അന്തരിച്ച മുതിര്‍ന്ന സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ മകള്‍ ആശ ലോറന്‍സ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ ഹരജി വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
മൃതദേഹം പഠനത്തിന് വിട്ടുനൽകണമെന്ന് മകന്‍ എം.എല്‍. സജീവനോട് ലോറൻസ് പറഞ്ഞെന്ന രണ്ട് സാക്ഷികളുടെ മൊഴിയടക്കം പരിഗണിച്ചായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.
വസ്തുതകൾ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവെന്നും ഇത് റദ്ദാക്കി മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കാൻ വിട്ടുനല്‍കണമെന്നുമാണ് അപ്പീലിലെ ആവശ്യം. മൃതദേഹം ഇപ്പോൾ എറണാകുളം മെഡിക്കല്‍ കോളജിന് കൈമാറിയിരിക്കുകയാണ്.