Sunday, February 23, 2025

HomeNewsKeralaഫാ. ജോസ് കന്നുവെട്ടിയേല്‍ ഒ.എസ്.എച്ച്. സുപ്പീരിയര്‍ ജനറല്‍

ഫാ. ജോസ് കന്നുവെട്ടിയേല്‍ ഒ.എസ്.എച്ച്. സുപ്പീരിയര്‍ ജനറല്‍

spot_img
spot_img

കോട്ടയം:തിരുഹൃദയദാസസമൂഹത്തിന്റെ പുതിയ സുപ്പീരിയര്‍ ജനറലായി ഫാ. ജോസ് കന്നുവെട്ടിയേലിനെ എസ്.എച്ച്.മൗണ്ടില്‍ നടന്ന ജനറല്‍ സിനാക്‌സില്‍ തെരഞ്ഞെടുത്തു. കട്ടച്ചിറ ഇടവക കന്നുവെട്ടിയേല്‍ ജോസഫ്-മറിയം ദമ്പതികളുടെ മകനാണ്.

വികാര്‍ ജനറാളായി ചാമക്കാല ഇടവക ചിറയില്‍ പുത്തന്‍പുരയില്‍ ഫിലിപ്പ്-അന്നമ്മ മകന്‍ ഫാ. ജോസ് ചിറയില്‍ പുത്തന്‍പുരയിലിനെയും കൗണ്‍സിലേഴ്‌സായി അട്ടപ്പാടി -രാജഗിരി ഇടവക കൊട്ടിയാനിക്കല്‍ ജോര്‍ജ്-എത്സി മകന്‍ ഫാ. ജിന്‍സണ്‍ കൊട്ടിയാനിക്കലിനെയും പുളിഞ്ഞാല്‍ ഇടവക മുട്ടത്തില്‍ ജോണ്‍- ചിന്നമ്മ ദമ്പതികളുടെ മകന്‍ റെജി മുട്ടത്തിലിനെയും എസ്.എച്ച്.മൗണ്ട് ഇടവക പുത്തന്‍പറമ്പില്‍ ജോസഫ്-എത്സമ്മ ദമ്പതികളുടെ മകന്‍ ഫാ. ജിസ്‌മോന്‍ പുത്തന്‍പറമ്പിലിനെയും തെരഞ്ഞെടുത്തു. ഓഡിറ്റര്‍ ജനറലായി ഉഴവൂര്‍ ഇടവക കുഴിപ്പിള്ളില്‍ ജോര്‍ജ് – അന്നമ്മ മകന്‍ ഫാ. ഷിജോ കുഴിപ്പിള്ളിയേയും തെരഞ്ഞെടുത്തു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments