Tuesday, December 24, 2024

HomeNewsKeralaഅബൂദബി ബിഗ് ടികെറ്റ് നറുക്കെടുപ്പില്‍ 5 മലയാളികള്‍ക്ക് 20 കോടിയിലേറെ രൂപയുടെ ഭാഗ്യം

അബൂദബി ബിഗ് ടികെറ്റ് നറുക്കെടുപ്പില്‍ 5 മലയാളികള്‍ക്ക് 20 കോടിയിലേറെ രൂപയുടെ ഭാഗ്യം

spot_img
spot_img

അബൂദബി: ബിഗ് ടികെറ്റ് അബൂദബി നറുക്കെടുപ്പില്‍ മലയാളിയെ തേടി വീണ്ടും ഭാഗ്യമെത്തി. 20 കോടിയിലേറെ രൂപ( ഒരു കോടി ദിര്‍ഹം) ലഭിച്ചത് ഒമാനിലെ പ്രവാസി മലയാളിയായ 42കാരന്‍ രഞ്ജിത് വേണുഗോപാലന്. കഴിഞ്ഞദിവസമാണ് നറുക്കെടുപ്പ് നടന്നത്.

നവംബര്‍ 27-ന് 234 ഓണ്‍ലൈനിലാണ് രഞ്ജിത് ഭാഗ്യ ടികെറ്റ് (നമ്പര്‍ 052706) എടുത്തത്. സമ്മാനത്തുക തന്റെ അഞ്ചു സുഹൃത്തുക്കളുമായി പങ്കിടുമെന്നു രഞ്ജിത് പറഞ്ഞു. രണ്ടാം സമ്മാനമായ 10 ദശലക്ഷം ദിര്‍ഹവും അല്‍ ഐനില്‍ താമസിക്കുന്ന മറ്റൊരു മലയാളി അബ്ദുല്‍ മജീദിനാണ്.

തത്സമയ നറുക്കെടുപ്പ് കണ്ടു കൊണ്ടിരിക്കുമ്പോഴായിരുന്നു ബിഗ് ടികെറ്റ് അധികൃതര്‍ രഞ്ജിതിനെ വിളിക്കുന്നത്. വിളിച്ചതിന് നന്ദി. എനിക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞാന്‍ വീട്ടിലുണ്ട്, ഒമാനില്‍. എനിക്ക് വളരെ ആവേശം തോന്നുന്നു എന്നായിരുന്നു മറുപടി.

കഴിഞ്ഞ 12 വര്‍ഷമായി ഒമാനില്‍ താമസിക്കുന്ന രഞ്ജിത് ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ അകൗണ്ടന്റാണ്. ഒമാനിലെ തന്റെ അഞ്ച് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ടികെറ്റെടുത്തത്. ഇതു രണ്ടാം തവണയാണ് ടികെറ്റ് വാങ്ങുന്നതെന്ന് രഞ്ജിത് പറയുന്നു.

ഭാര്യയ്ക്കും അഞ്ചു വയസുള്ള മകള്‍ക്കുമൊപ്പമാണ് രഞ്ജിതിന്റെ താമസം. സമ്മാനത്തുക തന്റെ മകളുടെ വിദ്യാഭ്യാസം സുരക്ഷിതമാക്കാന്‍ ഉപയോഗിക്കാനാണ് ആദ്യ പദ്ധതിയെന്ന് പറഞ്ഞ രഞ്ജിത് നാട്ടിലുള്ള കുടുംബത്തിന് ഒരു വീട് നിര്‍മിക്കുമെന്നും അറിയിച്ചു. സമ്മാനം വാങ്ങാന്‍ അടുത്തമാസം ദുബൈയില്‍ വരാനുള്ള ഒരുക്കത്തിലാണ്.

ഒരു ബിഗ് ടികെറ്റിന്റെ വില വാറ്റ് ഉള്‍പെടെ 500 ദിര്‍ഹം ആണ്. രണ്ട് ടികെറ്റുകള്‍ വാങ്ങുകയാണെങ്കില്‍ മൂന്നാമത്തേത് സൗജന്യം. ബിഗ് ടികെറ്റ് ഡ്രീം കാര്‍ ടികെറ്റുകളില്‍ ‘ബൈ 2 ഗെറ്റ് 1 ഫ്രീ’ പ്രമോഷനുമുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments