കണ്ണൂര്‍: മോഷണ കേസില്‍ പോലിസ് പിടിയിലായ പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാര്‍ഡിന്റെ പിന്‍ നമ്പര്‍ ഉപയോഗിച്ച് അമ്പതിനായിരത്തേളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന പോലിസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു.
തളിപ്പറമ്പ് പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ ചെറുതാഴം ശ്രീസ്ഥയിലെ ഇ.എന്‍ ശ്രീകാന്തിനെയാണ് മോഷണ കേസില്‍ പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് പിരിച്ചുസര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടത്. സംഭവത്തിനു പിന്നാലെ പോലിസുകാരനെതിരേ വകുപ്പുതല നടപടിക്കുള്ള അന്വേഷണ റിപ്പോര്‍ട്ട് റൂറല്‍ എസ്.പി ഡോ. നവനീത് ശര്‍മ്മക്ക് മുമ്പാകെ സമര്‍പ്പിച്ചിരുന്നു. അന്വേഷണ ചുമതല ഉണ്ടായിരുന്ന തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ രത്‌നകുമാറാണ് റിപോര്‍ട്ട് പൊലീസുകാരനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
നേരത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി പോലിസുകാരന്‍ മൊഴിയും നല്‍കിയിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.വി മനോജ് കുമാറിന്റെ നേതൃത്വത്തില്‍ കേസന്വേഷണം നടക്കുന്നതിനിടെ പോലിസുകാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. ഈ സാഹചര്യത്തില്‍ പരാതിക്കാരിയുമായി പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമം നടത്തി ഹൈക്കോടതിയില്‍ വച്ച് തന്നെ കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തതിനാല്‍ കേസന്വേഷണം അവസാനിപ്പിച്ചിരുന്നു.
അതുവരെ സസ്‌പെന്‍ഷനില്‍ കഴിയുകയായിരുന്ന പോലിസുകാരനെതിരെ വകുപ്പ് തലത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നതിനാല്‍ ഡിവൈ.എസ്.പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പിരിച്ചുവിടല്‍ നടപടി വന്നത്.
2021 ഏപ്രിലിലാണ് ബക്കളം സ്നേഹ ഇന്‍ ബാറിന് സമീപത്തെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് ചാക്ലി ഒളവിലം സ്വദേശി മനോജ് കുമാറിന്റെ ഐ.ടി.എം കാര്‍ഡില്‍ നിന്ന് 70,000 രൂപയും പേഴ്സില്‍ നിന്ന് 2000 രൂപയും മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ ഗോകുലി (26)നെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസന്വേഷണത്തിനാണെന്ന് പറഞ്ഞ്. കൈയ്യിലുണ്ടായിരുന്ന പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാര്‍ഡിന്റെ പിന്‍ നമ്പര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ശ്രീകാന്ത് രഹസ്യമായി ചോദിച്ച് മനസിലാക്കി അരലക്ഷം രൂപയോളം തട്ടിയെടുക്കുകയായിരുന്നു.
അപഹരിച്ച പണം ഗോകുല്‍ തന്റെ സഹോദരിയുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചിരുന്നത് ഇത് മനസിലാക്കിയാണ് ശ്രീകാന്ത് എ.ടി.എം പിന്‍ നമ്പര്‍ കൈക്കലാക്കി എ.ടി.എമ്മില്‍ നിന്നും പണം എടുത്തത്. ഇവരുടെ മൊബൈല്‍ ഫോണില്‍ ശ്രീകാന്ത് പണം പിന്‍വലിച്ചപ്പോള്‍ മെസെജ് വന്നതിനെ തുടര്‍ന്നാണ് തളിപ്പറമ്പ് പൊലിസ് സ്റ്റേഷനില്‍ തന്നെ ഇവര്‍ പരാതിയുമായെത്തിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ശ്രീകാന്ത് ഒളിവില്‍ പോവുകയായിരുന്നു.