നടനും സംവിധായകനുമായ മധുമോഹന്‍ മരിച്ചു എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കെതിരെ രംഗത്ത് വന്ന് താരം.
വ്യാജ വാര്‍ത്തകള്‍ പബ്ലിസിറ്റിക്കുവേണ്ടി ആരോ പടച്ചുവിട്ടതാണെന്നും അതിന് പിന്നാലെ പോകാന്‍ തനിക്ക് താത്പ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇപ്പോള്‍ ചെന്നൈയില്‍ ജോലിത്തിരക്കുകളിലാണെന്നും ഇങ്ങനെ വാര്‍ത്തകള്‍ വന്നാല്‍ ആയുസ് കൂടുമെന്നാണ് പറയാറുള്ളത് എന്നും അദ്ദേഹം പറഞ്ഞു
‘വൈശാഖ സന്ധ്യ’എന്ന സീരിയലിലൂടെ അഭിനയരംഗത്ത് തുടക്കമിട്ട മധുമോഹനെ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ‘മാനസി’ എന്ന സീരിയലാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരനാക്കിയത്.