Tuesday, April 1, 2025

HomeNewsKeralaവിഴിഞ്ഞം സുരക്ഷയ്ക്ക് കേന്ദ്ര സേന: എതിര്‍പ്പില്ലന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വിഴിഞ്ഞം സുരക്ഷയ്ക്ക് കേന്ദ്ര സേന: എതിര്‍പ്പില്ലന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

spot_img
spot_img

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

അദാനി ഗ്രൂപ്പിന്റെ വാദത്തിനിടെ കോടതിയുടെ ചോദ്യത്തിനാണ് സര്‍ക്കാരിന്റെ മറുപടി. വിഷയത്തില്‍ നിലപാടറിയിക്കാന്‍ ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഹര്‍ജി മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.

വിഴിഞ്ഞത്തെ തുറമുഖ നിര്‍മ്മാണം തടസപ്പെടുന്നുവെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും സുരക്ഷ ലഭിക്കുന്നില്ലെന്നും അദാനി ഗ്രൂപ്പ് ഇന്നും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

കോടതിയുത്തരവുണ്ടായിട്ടും വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം നല്‍കുന്നത് പ്രതിഷേധക്കാര്‍ക്കാണെന്നും തങ്ങള്‍ക്ക് അല്ലെന്നും അദാനി പോര്‍ട്ട്‌സ് ബോധിപ്പിച്ചു. പൊലീസ് സംരക്ഷണമൊരുക്കണമെന്ന കോടതിയുത്തരവിന്റെ ലംഘനമാണിതെന്നും ഈ പശ്ചാത്തലത്തില്‍ കേന്ദ്ര സേനയെ നിയോഗിക്കണമെന്നും അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments