ആലപ്പുഴ: തെലങ്കാനയിലെ ‘ഓപ്പറേഷൻ താമര’യുമായി ബന്ധപ്പെട്ട കേസിൽ എൻഡിഎ കേരള കൺവീനറും ജെഡിഎസ് നേതാവുമായ തുഷാർ വെള്ളപ്പാള്ളിക്ക് തെലങ്കാന പൊലീസ് വീണ്ടും നോട്ടീസ് നൽകി. അടുത്ത ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തെലങ്കാനയിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇന്ന് രാവിലെ കണിച്ചുകുളങ്ങരയിലെ തുഷാറിൻറെ വീട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ടാണ് നോട്ടീസ് നൽകിയത്.
തുഷാർ വെള്ളാപ്പള്ളിയുടെ അഭിഭാഷകനായ സിനില് മുണ്ടപ്പള്ളിയാണ് നോട്ടീസ് കൈപ്പറ്റിയത്. കഴിഞ്ഞ 25 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ആദ്യം നോട്ടീസ് നൽകിയിരുന്നെങ്കിലും ഇത് ചോദ്യം ചെയ്ത് തുഷാർ തെലങ്കാന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.