കൊച്ചി: വിഴിഞ്ഞം പ്രതിഷേധങ്ങൾക്കിടെ ലത്തീൻ സഭയുടെ പരിപാടിയിൽ നിന്ന് പിന്മാറി മന്ത്രി ആൻറണി രാജു. കൊച്ചി ലൂർദ് ആശുപത്രിയിലെ ചടങ്ങിൽ നിന്നാണ് ആൻറണി രാജു പിന്മാറിയത്. തിരക്ക് ഉള്ളതിനാൽ പങ്കെടുക്കാനാകില്ലെന്ന് ഇന്നലെ വൈകുന്നേരം മന്ത്രി അറിയിക്കുകയായിരുന്നു. പക്ഷേ, മന്ത്രി ഇന്ന് കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.
മന്ത്രിക്ക് പകരം ബിഗ്ബോസ് താരത്തെ മുഖ്യാതിഥിയാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
ലത്തീൻ സഭയുമായുള്ള പ്രശ്നങ്ങൾ നിലനിൽക്കെയാണ് കൊച്ചിയിലെ സഭ ഉടമസ്ഥതയിലുള്ള ആശുപത്രിയിലെ പരിപാടിയിൽ നിന്ന് മന്ത്രി ആന്റണി രാജു വിട്ടുനിൽക്കുന്നത്. കൊച്ചി ലൂർദ് ആശുപത്രിയിലെ പരിപാടിയിലാണ് മന്ത്രി ആന്റണി രാജുവിനെ ക്ഷണിച്ചിരുന്നത്. നേരത്തെ തന്നെ മന്ത്രിയിൽ നിന്ന് അനുമതി വാങ്ങി ക്ഷണപത്രിക അടക്കം ആശുപത്രി തയാറാക്കിയിരുന്നു.