Sunday, September 8, 2024

HomeNewsKeralaതരൂരിന്റെ കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂര്‍

തരൂരിന്റെ കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂര്‍

spot_img
spot_img

കോട്ടയം : തരൂർ ഉദ്ഘാടനം ചെയ്യുന്ന യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. വിവാദങ്ങളുടെ ഭാഗമാകാന്‍ ആഗ്രഹമില്ലാത്തതിനാലാണ് വിട്ടുനില്‍ക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പരിപാടികൾ അതത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിക്കണമെന്ന് അച്ചടക്കസമിതി തീരുമാനം എടുത്തതാണെന്നും ഇത് പാലിക്കപ്പെടാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വിശദീകരിച്ചു.

ഡിസിസിയുടെ പരാതിയെ കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും കെപിസിസി വേണ്ടനിലയിൽ അന്വേഷിച്ച് നിലപാട് എടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഡോ ശശി തരൂര്‍ പാര്‍ട്ടിയില്‍ സമാന്തരനീക്കം നടത്തുമെന്ന് കരുതുന്നില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി ചട്ടക്കൂട് ആര് മറികടക്കുന്നതിനും കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments