Sunday, September 8, 2024

HomeNewsKeralaഏഷ്യന്‍ അക്കാദമി അവാര്‍ഡ്‌; ബേസില്‍ മികച്ച സംവിധായകന്‍

ഏഷ്യന്‍ അക്കാദമി അവാര്‍ഡ്‌; ബേസില്‍ മികച്ച സംവിധായകന്‍

spot_img
spot_img

ഏഷ്യന്‍ അക്കാദമി അവാര്‍ഡ്‌സില്‍ മികച്ച സംവിധായകനുളള പുരസ്‌കാരം മലയാളികളുടെ പ്രിയ നടനും സംവിധായകനുമായ ബേസില്‍ ജോസഫിന് .

പതിനാറു രാജ്യങ്ങളാണ് സിംഗപ്പൂരില്‍ നടന്ന അക്കാദമി അവാര്‍ഡ്‌സില്‍ പുരസ്കാരത്തിനുവേണ്ടി മത്സരിച്ചത്. മിന്നല്‍ മുരളി എന്നി സിനിമക്കാണ് പുരസ്കാരം ലഭിച്ചത്. ഈ സന്തോഷം ബേസില്‍ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചു. ഈ പുരസ്കാരം നമ്മളെ ആഗോള തലത്തിലേക്ക് ഉയര്‍ത്തും. എന്നെ വിശ്വസിച്ച്‌ സിനിമയുടെ ഭാഗമായ എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സൂപ്പര്‍ ഹീറോ ഉണ്ടാവില്ലായിരുന്നു. ബേസില്‍ കുറിച്ചു.

മോഹന്‍ലാലും ബേസിലിനെ അനുമോദിച്ചു.
അതേസമയം നടന്‍ എന്ന നിലയിലും മികച്ച യാത്രയിലാണ് ബേസില്‍ . പാല്‍തൂ ജാന്‍വറിനു പിന്നാലെ എത്തിയ ജയ ജയ ജയ ജയഹേ സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments