ദുബായ്; നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ദുബായില്‍ വച്ച് വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് താരത്തെ ഇറക്കിവിട്ടത്.
നടനെ കയറ്റാതെ വിമാനം നാട്ടിലേക്ക് തിരിച്ചു. നിലവില്‍ ദുബായ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ് ഷൈന്‍ ടോം ചാക്കോ. നടനെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കും.
ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനത്തിലായിരുന്നു ഷൈന്‍ ടോം ചാക്കോ നാട്ടിലേക്ക് പുറപ്പടേണ്ടിയിരുന്നത്. എന്നാല്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിമാനത്തില്‍ കയറിയ ഉടന്‍ തന്നെ നടന്‍ കോക്ക്പിറ്റിലക്ക് പ്രവേശിക്കുകയായിരുന്നു.
നടന്റെ അസ്വഭാവികമായ പെരുമാറ്റത്തില്‍ സംശയം തോന്നിയ വിമാനജീവനക്കാരാണ് വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടതും എമിഗ്രേഷന്‍ വിഭാഗത്തിന് കൈമാറിയതും.