Sunday, September 8, 2024

HomeNewsKeralaദർശനസമയം വര്‍ദ്ധിപ്പിച്ചു; ശബരിമലയിൽ തിരക്ക് കുറയ്ക്കാന്‍ നടപടികള്‍

ദർശനസമയം വര്‍ദ്ധിപ്പിച്ചു; ശബരിമലയിൽ തിരക്ക് കുറയ്ക്കാന്‍ നടപടികള്‍

spot_img
spot_img

ശബരിമലയില്‍ തിരക്ക് കുറക്കാൻ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് ശ്രമങ്ങള്‍ ആരംഭിച്ചു . ദര്‍ശന സമയം ഒരുമണിക്കൂര്‍ കൂട്ടി പ്രതിദിന ബുക്കിങ്ങ് 90,000 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ ബുക്കിംഗ് 1,07,260 ആയിരുന്നു. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ബുക്കിംഗാണിത്. ഇത് രണ്ടാം തവണയാണ് ഈ സീസണില്‍ ഒരു ലക്ഷത്തിന് മുകളില്‍ ബുക്കിംഗ് വരുന്നത്. ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ഭക്തരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് നിയന്ത്രണവിധേയമായി സെഗ്മെന്റുകളായി തിരിച്ച് ഘട്ടം ഘട്ടമായേ കടത്തി വിടുകയുള്ളൂ. ഇതിനായി ഒരോ പോയിന്റുകളിലും കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ ഹരിശ്ചന്ദ്ര നായിക് പറഞ്ഞു. ഭക്തര്‍ തിരക്കില്‍പ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് സെഗ്മന്റുകളായി തിരിക്കുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments