Saturday, September 7, 2024

HomeNewsKeralaകെ ഫോണ്‍ ആദ്യഘട്ടം ഡിസംബര്‍ 31ന് പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി

കെ ഫോണ്‍ ആദ്യഘട്ടം ഡിസംബര്‍ 31ന് പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി

spot_img
spot_img

തിരുവനന്തപുരം : കെ ഫോണിന്റെ ആദ്യ ഘട്ടം ഈ ഡിസംബര്‍ 31ന് പൂര്‍ത്തിയാക്കാനാവുമെന്ന് മുഖ്യമന്ത്രി. പദ്ധതിയുടെ ഭാഗമായി നിലവില്‍ 30,000 ഓഫീസുകളുടെ സര്‍വേയും 35,000 കി.മീ.ഓ.എഫ്.സി. (ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍) യുടെ സര്‍വേയും എട്ട് ലക്ഷം കെ.എസ്.ഇ.ബി.എല്‍ പോളുകളുടെ സര്‍വേയും പൂര്‍ത്തീകരിച്ചു.

ആകെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കാന്‍ ഉദേശിച്ചിട്ടുള്ള 30,000 സര്‍ക്കാര്‍ ഓഫീസുകളില്‍ 9,916 എണ്ണം പ്രവര്‍ത്തന സജ്ജമാക്കി. പദ്ധതി നടപ്പാക്കുന്നതുവഴി സംസ്ഥാനത്ത് സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന (ബി.പി.എല്‍) കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് നല്‍കാനാണ് ലക്ഷ്യം.

കെ-ഫോണ്‍ പദ്ധതിയിലൂടെ കേരളത്തിലെ ഗ്രാമങ്ങളും നഗരങ്ങളും ബന്ധിപ്പിക്കുന്നതുവഴിയും സാര്‍വത്രിക ഇന്റര്‍നെറ്റ് ലഭ്യതവഴിയും ഇ കോമേഴ്സ്, ഡിജിറ്റല്‍ ബാങ്കിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് തുടങ്ങിയ മേഖലകളില്‍ പുരോഗതി കൈവരിക്കാനാകും. ഇന്റര്‍നെറ്റിന്റെ വ്യാപനം വഴി കാര്‍ഷിക വ്യാവസായിക മേഖലകളില്‍ നൂതന സാങ്കേതിക വിദ്യയിലൂടെയുള്ള വളര്‍ച്ച സാധ്യമാകും. ഐ.ടി. മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കുടുതല്‍ അവസരങ്ങള്‍ ലഭിക്കും.

പദ്ധതിയുടെ ഭാഗമായി ആകെ 7,556 കിലോമീറ്റര്‍ ബാക്ക്ബോണ്‍ സ്ഥാപിക്കാനുള്ളതില്‍ 6,360 കിലോമീറ്റര്‍ പൂര്‍ത്തിയായി. 22,802 കി.മീ. എ.ഡി.എസ്.എസ്, ഒ.എഫ്.സി, ആക്സസ് കേബിള്‍ എന്നിവ സ്ഥാപിക്കാനുള്ളതില്‍ 18,595 കി.മീ. പൂര്‍ത്തിയാക്കി. 375 പോയിന്റ് ഓഫ് പ്രെസെന്‍സുകളില്‍ 324 എണ്ണം പൂര്‍ത്തീകരിച്ചു.

നെറ്റ്‍വര്‍ക്ക് ഓപ്പറേറ്റിംഗ് സെന്ററിലെ ഐ.ടി- നോണ്‍ ഐ.ടി സംബന്ധമായ പണികള്‍ പൂര്‍ത്തീകരിച്ചു. 26,057 ഓഫീസുകളില്‍ കെ-ഫോണ്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിച്ചു, മുഖ്യമന്ത്രി അറിയിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments