Wednesday, April 2, 2025

HomeNewsKeralaഗവർണറുടെ ക്രിസ്തുമസ് വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല, ക്ഷണം നിരസിച്ച്‌ പ്രതിപക്ഷനേതാവും

ഗവർണറുടെ ക്രിസ്തുമസ് വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല, ക്ഷണം നിരസിച്ച്‌ പ്രതിപക്ഷനേതാവും

spot_img
spot_img

ഗവര്‍ണറുടെ ക്രിസ്മസ് ആഘോഷ വിരുന്നിലേക്കുള്ള ക്ഷണം നിരസിച്ച്‌ സര്‍ക്കാര്‍. ക്രിസ്മസ് വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല. ഈ മാസം 14ന് രാജ്ഭവനില്‍ വച്ച്‌ നടക്കുന്ന ആഘോഷ പരിപാടിയിലേക്കാണ് ഗവര്‍ണര്‍ മന്ത്രിമാരെ ക്ഷണിച്ചത്.

വിരുന്നിന് എത്തില്ലെന്ന് പ്രതിപക്ഷനേതാവും അറിയിച്ചിട്ടുണ്ട്.

14ന് വൈകിട്ടാണ് ആഘോഷ പരിപാടികള്‍ രാജ്ഭവന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ക്രിസ്മസ് ആഘോഷ വേളയില്‍ മതപുരോഹിതന്മാരാണ് എത്തിയിരുന്നത്. ഇത്തവണ ഗവര്‍ണറുമായുള്ള സര്‍ക്കാരിന്റെ തുറന്ന പോരിനിടെയാണ് ക്രിസ്മസ് ക്ഷണമുണ്ടായതും നിരസിച്ചതും.

മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാര്‍ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിനു ക്ഷണിച്ചിരുന്നു.

തിരുവനന്തപുരത്തെ ചടങ്ങിനു ശേഷം കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാനും രാജ്ഭവന്‍ അധികൃതരോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments