Sunday, September 8, 2024

HomeNewsKeralaവിസ്മയ കേസ് പ്രതി കിരണ്‍കുമാറിന്‍റെ ഹര്‍ജി തള്ളി

വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന്‍റെ ഹര്‍ജി തള്ളി

spot_img
spot_img

വിസ്മയ കേസില്‍ ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതി കിരണ്‍കുമാറിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍്റേതാണ് നടപടി. വിചാരണ കോടതിയുടെ വിധി ചോദ്യം ചെയ്തു കൊണ്ട് നല്‍കിയ അപ്പീലില്‍ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടയണം എന്നായിരുന്നു കിരണിന്‍്റെ ആവശ്യം.

കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരേയാണ് പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഈ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവായ കിരണിനെ പത്ത് വര്‍ഷത്തെ തടവിനും 12.55 ലക്ഷം രൂപ പിഴയ്ക്കുമാണ് കോടതി ശിക്ഷിച്ചത്.

സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കാട്ടിയ ക്രൂരതയാണ് വിസ്മയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിസ്മയ കേസ് വിധിന്യായത്തില്‍ കൊല്ലം ഒന്നാംക്ലാസ് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. സുജിത്ത് വ്യക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ വിവാഹ മാര്‍ക്കറ്റില്‍ വലിയ വില കിട്ടുന്നയാളാണെന്ന് സ്വയം കരുതി. ഇത് ഗൗരവമുള്ള കാര്യമാണ്. ഭര്‍ത്താവിന്‍റെ സ്വകാര്യ സ്വത്തല്ല ഭാര്യ. അവര്‍ക്കും അവരുടേതായ അന്തസ്സും വ്യക്തിത്വവുമുണ്ട്.

ഭാര്യയെ സംരക്ഷിക്കാന്‍ ശേഷിയുണ്ടായിട്ടും ദ്രോഹിക്കാനാണ് കിരണ്‍കുമാര്‍ തീരുമാനിച്ചത്. സ്ത്രീധനമെന്ന വിപത്ത് വിസ്മയയുടെ എല്ലാ ആഗ്രഹങ്ങളും തകര്‍ത്തു. വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും അമൂല്യ സുഗന്ധമാണ് അവരുടെ സല്‍പ്പേര്. ആത്മാഭിമാനം നഷ്ടമായാല്‍ ജീവശ്വാസംതന്നെയാണ് ഇല്ലാതാകുന്നത്. അത്രയും വിലയില്ലാത്തവളാണോയെന്ന് വിസ്മയ ചോദിച്ചത് കോടതി ചൂണ്ടിക്കാട്ടി. എത്രമാത്രം ദുരിതമാണ് വിസ്മയ അനുഭവിച്ചതെന്ന് ആ വാക്കുകളിലുണ്ടെന്നും ഇനി നല്ലൊരു ഭാവിയില്ലെന്ന തോന്നല്‍ ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കുകയായിരുന്നെന്നും വിധിന്യായത്തില്‍ പറയുന്നു.

മരണം സംഭവിച്ച്‌ ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്ബേ വിചാരണ നടപടി പൂര്‍ത്തിയാക്കി വിധി പ്രസ്താവന ഉണ്ടായെന്നത് വിസ്മയ കേസിലെ അപൂര്‍വതയാണ്. നിലമേല്‍ കൈതോട് കെ.കെ.എം.പി ഹൗസില്‍ വിസ്മയ വി.നായരെ 2021 ജൂണ്‍ 21 നാണ് ശാസ്താംകോട്ട ശാസ്താനടയിലുള്ള ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments