തിരുവനന്തപുരം: സോളര്‍ വിവാദവുമായി ബന്ധപ്പെട്ടുള്ള അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അനുകൂലമായി കോടതിവിധി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സബ് കോടതി വിധി തിരുവനന്തപുരം ജില്ലാ കോടതി അസ്ഥിരപ്പെടുത്തി.
2013 ജൂലൈ ആറിന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിഎസ്, ഉമ്മന്‍ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. സോളര്‍ തട്ടിപ്പിനായി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കംപനിയുണ്ടാക്കി തട്ടിപ്പ് നടത്തുന്നുവെന്നായിരുന്നു പ്രധാന ആരോപണം.
താന്‍ അഴിമതിക്കാരനാണെന്ന ധാരണ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ വിഎസിന്റെ ആരോപണങ്ങള്‍ ഇടയാക്കിയതായി ഉമ്മന്‍ചാണ്ടി മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന്, ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രിന്‍സിപല്‍ സബ് ജഡ്ജി ഉത്തരവിടുകയായിരുന്നു.