Sunday, September 8, 2024

HomeNewsKeralaകെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് വെടിയുണ്ട കണ്ടെത്തി

കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് വെടിയുണ്ട കണ്ടെത്തി

spot_img
spot_img

തിരുവനന്തപുരം കാട്ടാക്കടയില്‍ കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് വെടിയുണ്ട കണ്ടെത്തി.പാപ്പനംകോട് ഡിപ്പോയിലെ ലോ ഫ്ളോര്‍ ബസില്‍ യാത്രചെയ്തിരുന്ന സ്ത്രീക്കാണ് സീറ്റിന് അടിയില്‍ നിന്ന് വെടിയുണ്ട കിട്ടിയത്.

കാലില്‍ തടഞ്ഞ ഇരുമ്ബ് കഷ്ണം എടുത്ത് നോക്കിയപ്പോഴാണ് വെടിയുണ്ടയ്ക്ക് സമാനമായ വസ്തു ലഭിച്ചത്. അതേ ബസില്‍ യാത്രക്കാരനായ പോലീസുകാരനാണ് ഇത് വെടിയുണ്ടയാണെന്ന് സ്ഥിരീകരിച്ചത്.

കണ്ടക്ടര്‍ വിവരം അറിയിച്ചതിനെതിന് പിന്നാലെ കാട്ടാക്കട പൊലീസെത്തി വെടിയുണ്ട കൈപ്പറ്റി. ബാലിസ്റ്റിക് വിദഗ്ധരുടെ പരിശോധനയില്‍ കേന്ദ്രസേനകള്‍ മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന ഇന്ത്യന്‍ നിര്‍മിത 7.62 എം.എം. വെടിയുണ്ടയാണ് ഇതെന്ന് തിരിച്ചറിഞ്ഞു. പഴയ മോഡല്‍ വെടിയുണ്ടയാണെന്നും കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇത് ആരുടെയെങ്കിലും കൈയില്‍ നിന്നും കളഞ്ഞു പോയതാണോ അതോ ഉപേക്ഷിച്ചതാണോ എന്നും കണ്ടെത്താനാകൂവെന്ന് പൊലീസ് അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments