Sunday, September 8, 2024

HomeNewsKeralaമാണി സി. കാപ്പന്‍ എം.എല്‍.എയുടെ പേഴ്സണല്‍ സ്റ്റാഫ് വാഹനാപകടത്തില്‍ മരിച്ചു

മാണി സി. കാപ്പന്‍ എം.എല്‍.എയുടെ പേഴ്സണല്‍ സ്റ്റാഫ് വാഹനാപകടത്തില്‍ മരിച്ചു

spot_img
spot_img

കോട്ടയം: മാണി സി. കാപ്പന്‍ എം.എല്‍.എയുടെ പേഴ്സണല്‍ സ്റ്റാഫ് വാഹനാപകടത്തില്‍ മരിച്ചു. വള്ളിച്ചിറ തോട്ടപ്പള്ളില്‍ രാഹുല്‍ ജോബി(24) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ 12.30നു ഏറ്റുമാനൂരില്‍ വെച്ചാണ് അപകടമുണ്ടായത്.

രാഹുല്‍ സഞ്ചരിച്ചിരുന്ന കാറില്‍ പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ പിന്‍ സീറ്റില്‍ രാഹുല്‍ ഇരുന്ന ഭാഗത്താണ് വാഹനം ഇടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഹുലിനൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കും പരിക്കേറ്റു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments