കൊച്ചി :എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ നടന്ന സംഘര്‍ഷത്തെ അപലപിച്ച് സിറോ മലബാര്‍ സഭ. സഭാപരമായ അച്ചടക്കത്തിന്റെ സകല അതിര്‍വരമ്പുകളും ലംഘിക്കപ്പെട്ടു. സമര മാര്‍ഗമായി കുര്‍ബാനയെ ഉപയോഗിച്ചത് സമാനതകളില്ലാത്ത അച്ചടക്ക ലംഘനമാണെന്നും സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സഭ അറിയിച്ചു.
ക്രിസ്മസിന് തലേന്നാണ് ബസലിക്കയില്‍ സംഘര്‍ഷമുണ്ടായത്. കുര്‍ബാന തര്‍ക്കമാണ് വാക്കേറ്റത്തിനും സംഘര്‍ഷത്തിനും ഇടയാക്കിയത്. സംഘര്‍ഷത്തിനിടെ പള്ളിയിലെ വിളക്കുകള്‍ തകര്‍ന്നു. ബലിപീഠം തള്ളിമാറ്റി. പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
പള്ളിയില്‍ ഒരേസമയം രണ്ട് തരം കുര്‍ബാന നടന്നിരുന്നു. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ആന്റണി പുതുവേലിന്റെ നേതൃത്വത്തില്‍ ഏകീകൃത കുര്‍ബാന നടത്തിയപ്പോള്‍ വിമത വിഭാഗത്തിലെ വൈദികരെത്തി പ്രതിഷേധ സൂചകമായി ജനാഭിമുഖ കുര്‍ബാന നടത്തുകയായിരുന്നു.