Sunday, February 23, 2025

HomeNewsKeralaഗ്ലോബൽ ഇന്ത്യൻ കൌൺസിൽ സെൻട്രൽ കേരളാ ചാപ്റ്റർ 

ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ സെൻട്രൽ കേരളാ ചാപ്റ്റർ 

spot_img
spot_img

ഡോ. മാത്യു ജോയ്‌സ്, മീഡിയ ചെയർമാൻ

തിരുവല്ല, കേരള: ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (GIC) അതിന്റെ വിപുലീകരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ചാപ്റ്റർ “ദി സെൻട്രൽ കേരള ചാപ്റ്റർ” ആരംഭിക്കുന്നതിനായി പെരിങ്ങര ഇളമൺ ഹെറിറ്റേജ് സെന്ററിൽ അതിഥികളുടെ പ്രഥമ യോഗം സംഘടിപ്പിച്ചു.

2022ലെ മികച്ച വ്യവസായിയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് ജേതാവും, ജിഐസി സെന്റർ ഓഫ് എക്‌സലൻസ് ബിസിനസ് ഡെവലപ്‌മെന്റ് ചെയർപേഴ്സനുമായ ഡോ. ജെ രാജ്മോഹൻ പിള്ള വിശിഷ്ടാതിഥികളുടെയും പ്രമുഖ വ്യക്തികളുടെയും സാന്നിധ്യത്തിൽ നിലവിളക്ക് കൊളുത്തി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ഈ ചാപ്റ്റർ  ഒരു പുതിയ അധ്യായത്തിന്റെ  തുടക്കമാകുമെന്നും ഇന്ത്യയിലും മറ്റ് പല രാജ്യങ്ങളിലും താമസിയാതെ നിരവധി ചാപ്റ്ററുകൾ  ആരംഭിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

ഗ്ലോബൽ പ്രസിഡന്റ് പി.സി. മാത്യു മുഖ്യപ്രഭാഷണം നടത്തി. “പ്രൊഫസർമാർ, ഡോക്ടർമാർ, സാഹിത്യ നേതാക്കൾ, സാമൂഹിക പ്രതിബദ്ധതയുള്ള ആളുകൾ തുടങ്ങിയ പരിചയസമ്പന്നരും അർപ്പണബോധമുള്ളവരുമായ നേതാക്കൾ ജിഐസിയുടെ കാഴ്ചപ്പാടിലേക്കും ദൗത്യത്തിലേക്കും ആകർഷിക്കപ്പെടുന്നത് നല്ല ഒരു തുടക്കത്തിന് നാന്ദി കുറിക്കുന്നു. പുതുതായി രൂപീകരിച്ച ചാപ്റ്റർ മുഖേന  സമൂഹത്തിന് വളരെയധികം സംഭാവന ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.” യോഗത്തിൽ പങ്കെടുത്ത പല നേതാക്കളെയും പിന്തുണ നിലനിർത്താൻ പി സി മാത്യു പ്രോത്സാഹിപ്പിച്ചു. യോഗം സംഘടിപ്പിച്ച സെന്റർ ഓഫ് എക്‌സലൻസ് ഓഫ് എഡ്യൂക്കേഷന്റെ കോ-ചെയർ പ്രൊഫ.കെ.പി.മാത്യുവിന്റെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

സെന്റർ ഓഫ് എക്‌സലൻസ് ഫോർ വിമൻസ് എംപവർമെന്റ്, ഡോ. ശോശാമ്മ ആൻഡ്രൂസ്, ജിഐസി ന്യൂയോർക്ക് ചാപ്റ്ററിന്റെ ഗുഡ്‌വിൽ അംബാസഡർ ശ്രീ. ആൻഡ്രൂസ് എന്നിവർ തിരുവല്ലയിൽ നടന്ന പരിപാടിയിൽ   സന്നിഹിതരായത്, ചാപ്റ്ററിലെ പുതിയ അംഗങ്ങൾക്ക് വലിയ പ്രോത്സാഹനമായി. ന്യൂയോർക്കിലും ഓസ്റ്റിനിലും ലോകമെമ്പാടുമുള്ള മറ്റ് നിരവധി ചാപ്റ്ററുകളിലും, ജി ഐ സി യ്ക്ക്  മികച്ച പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നുവെന്നും    ശോശാമ്മ സൂചിപ്പിച്ചു. അവർ കേരളത്തിൽ തൂടങ്ങി വെച്ച ചാപ്റ്ററിന് ഏല്ലാ ഭാവുകങ്ങളും നേരുകയും ചെയ്‌തു.

മാവേലിക്കര ബിഷപ് മൂർ കോളജ് മുൻ പ്രിൻസിപ്പലും വിദ്യാഭ്യാസ, സാഹിത്യ, ഭാഷാ സെന്റർ ഓഫ് എക്സലന്സിന്റെ  ചെയർമാനുമായ ഡോ. കുര്യൻ തോമസും പ്രഭാഷണം നടത്തി, ജി.ഐ.സിയുടെ കാഴ്ചപ്പാടുകളും ദൗത്യവും വലിയ മൂല്യമുള്ളതാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. അറിവുകൾ  പങ്കിടുന്നതിനുമായി ആളുകളെ ബന്ധിപ്പിക്കുന്നത് ഒരു മികച്ച ആശയമായിരിക്കും, അതിനായി മുന്നോട്ടുവരുവാൻ  പ്രതിനിധികളെ അദ്ദേഹം  ഉത്തേജിപ്പിച്ചു.

ജിഐസി ചാപ്റ്റർ ഭാരവാഹികൾക്കൊപ്പം പൂർണ്ണമായി സജീവമാക്കുമെന്നും പ്രൊഫ. കെ.പി. മാത്യു പറഞ്ഞു, “2023 ജനുവരിയില്‍  ഭാരവാഹികളുടെ  സ്ഥാനാരോഹണ  സഹിതം ഔപചാരികവും വർണ്ണാഭമായതുമായ ഉദ്ഘാടനം നടത്താനുള്ള പദ്ധതികൾ നടന്നുവരുന്നു”. പ്രൊഫ.മാത്യുവിനൊപ്പം തുരുത്തിക്കാട് ബിഎഎം കോളജ് മുൻ പ്രിൻസിപ്പൽ പ്രൊഫ.വർഗീസ് മാത്യു, പ്രൊഫ.ഏബ്രഹാം വർഗീസ്, പ്രൊഫ.ലത്താര, ഡോ.കുര്യൻ തോമസ്, ഡോ.രാജ്മോഹൻ പിള്ള, തുടങ്ങി നല്ലൊരു വിഭാഗം  ഇതിന്റെ വിജയത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുന്നു.

“ഗ്ലോബലിൽ നിന്ന് ചാപ്റ്ററുകളിലേക്കും  ചാപ്റ്ററുകൾ തമ്മിലും ബന്ധിപ്പിക്കുന്ന ഞങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാവുകയാണ്, ഇത് സമൂഹത്തിലേക്ക് തിരികെ നൽകാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഒരു അവസരമാണ്.” ജിഐസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും ന്യൂജേഴ്‌സിയിൽ നിന്നുള്ള വാൾസ്ട്രീറ്റ് ഐടി കമ്പനി ഡയറക്ടറുമായ ശ്രീ സുധീർ നമ്പ്യാർ പറഞ്ഞു

ഗ്ലോബൽ വൈസ് പ്രസിഡന്റ് പ്രൊഫ. ജോയ് പല്ലാട്ടുമഠം  പറഞ്ഞു, “വിവിധ സെന്റർ ഓഫ് എക്സലന്സിലൂടെ, ജി.ഐ.സി.യിൽ ചേരുന്നവർക്ക് അവരുടെ അഭിനിവേശത്തിൽ മികവ് പുലർത്താനും അത് തുടർന്നും, തങ്ങളുടെ കഴിവുകളിൽ മികവ് പുലർത്താൻ ആഗ്രഹിക്കുന്ന പലരുമായും പങ്കിടാനും കഴിയും”.

 ജിഐസി ഗ്ലോബൽ കാബിനറ്റ് അംഗങ്ങൾ ഓൺലൈനിൽ പരിപാടിയെ അഭിനന്ദിച്ചു.,ഡോ. ജിജ ഹരിസിംഗ് ഐപിഎസ് റിട്ട. കർണാടക ഡി ഐ ജി & ജിഐസി ഗുഡ്‌വിൽ അംബാസഡർ, ജിഐസി ട്രഷറർ, ടോം ജോർജ്ജ് കോലത്ത്, ചെയർപേഴ്‌സൺ സിഒഇ വിഷ്വൽ മീഡിയ, ഡോ. മാത്യു ജോയ്‌സ്, ഗ്ലോബൽ മീഡിയ ചെയർ, അഡ്വ. സീമ ബാലസുബ്രഹ്മണ്യം, അഡ്വ. സൂസൻ മാത്യു, ഐഎഫ്എസ് കെ.ജെ. വർഗീസ്, സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഹെൽത്ത് ആൻഡ് വെൽനസ് കോ-ചെയർ ഉഷാ ജോർജ്, മുൻ അംബാസഡർ ശ്രീകുമാർ മേനോൻ, ഡോ.ടി.പി.നാരായണൻകുട്ടി, തുടങ്ങിയവർ മധ്യകേരള ചാപ്റ്ററിൽ ചേർന്ന പുതിയ നേതാക്കളെ അനുമോദിച്ചുകൊണ്ട് പ്രസംഗങ്ങൾ നടത്തി.

മുൻ  ഇന്ത്യൻ ആർമി ഓഫീസറും പൈലറ്റുമായിരുന്ന,  നിലവിൽ ന്യൂയോർക്കിലെ ലിങ്കൺ ഹോസ്പിറ്റലിന്റെ ഡയറക്ടറും, നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഓഫ് അമേരിക്കയുടെ ട്രഷറായി സേവനമനുഷ്ഠിക്കുന്നതുമായ, ജി ഐ സി ഗ്ലോബൽ ട്രഷറർ ഡോ. താരാ സാജൻ ജിഐസിയിൽ ആവേശഭരിതരായ നേതാക്കൾ ചേരുന്നത് സന്തോഷകരമാണെന്നും  പ്രസ്താവിച്ചതോടൊപ്പം പുതിയ ചാപ്റ്ററിന്  എല്ലാ വിധ ആശംസകളും നേരുകയും ചെയ്‌തു .

പ്രൊഫ. വർഗീസ് മാത്യു സ്വാഗതവും പ്രൊഫ.കെ.പി.മാത്യു നന്ദിയും രേഖപ്പെടുത്തി.

കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക www.globalindiancouncil.org

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments