പത്തനംതിട്ട: കേരളത്തിലെ പ്രളയ ഉരുൾപൊട്ടൽ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മോക്ക് ഡ്രില്ലിനിടെ ഒരാൾ അപകടത്തിൽ മരിച്ചു. നാട്ടുകാരനായ ബിനു സോമന്‍ (34)പാലത്തിങ്കൽ ആണ് മരിച്ചത്.
പത്തനംതിട്ട വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. നാട്ടുകാരായ ബിനു അടക്കം നാലുപേർ മോക്ക് ഡ്രില്ലിന്റെ ഭാഗമായി വെള്ളത്തിൽ ചാടുകയായിരുന്നു.
ഒഴുക്കിൽപ്പെട്ട ബിനുവിനെ ഫയർ ഫോഴ്‌സിന്റെ സ്‌കൂബ ടീം കരയ്‌ക്കെത്തിച്ചു. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രളയദുരന്ത തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി സംസ്ഥാന വ്യാപകമായി 70 താലൂക്കുകളിലാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്