(എബി മക്കപ്പുഴ)
കാസർകോട്: ട്രൈനിൽ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ മധ്യ വയസ്‌കനെ കാസർകോട് റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തു.
കോയമ്പത്തൂരിൽ പള്ളി വികാരി ആണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഏതു സഭ വിഭാഗത്തിൽ പെട്ട വൈദീകനാണെന്നു വെളിപ്പെടുത്തിയിട്ടില്ല.
ജേജിസ് (48) എന്ന് പേരുള്ള ഇദ്ദേഹം മംഗളൂരുവിൽ ആണ് താമസം.ജനറൽ കമ്പാർട്ട്മെൻ്റിൽ ഭർത്താവിനൊപ്പം യാത്ര ചെയ്ത യുവതി റെയില്‍വേ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കാസര്‍കോട് റെയില്‍വേ പോലീസ് ജേജിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഭർത്താവ് മറ്റൊരു കമ്പാർട്ട്മെന്റിൽ ആയിരുന്നപ്പോൾ ആണ് സംഭവം ഉണ്ടായത്. വിവരം അറിഞ്ഞ് ഭർത്താവ് എത്തിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച ഇദ്ദേഹത്തെ തടഞ്ഞുവച്ച് കണ്ണൂർ റെയിൽവേ പൊലീസിൽ എൽപ്പിച്ചു. അതിക്രമം ഉണ്ടായത് കാസര്‍കോട് വെച്ചായതിനാൽ പിന്നീട് കാസര്‍കോട് റെയില്‍വേ പോലീസിനു കൈമാറി.