കൊച്ചി: നടന്‍ ദിലീപ് ശബരിമലയില്‍ വി.ഐ.പി ദര്‍ശനം നടത്തിയതില്‍ വിമര്‍ശനവുമായി ഹൈകോടതി. സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടി.
വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാനും നിര്‍ദേശിച്ചു.
വ്യാഴാഴ്ച വൈകിട്ടോടെയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്. ദീലിപ് ക്യൂ ഒഴിവാക്കി പോലീസുകാര്‍ക്കൊപ്പം ദര്‍ശനത്തിന് എത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
രാത്രി 11ന് ഹരിവരാസനം പാടി നടയടക്കുന്ന വേളയില്‍ തിരുനടയില്‍ എത്തി. ഹരിവരാസനം പാടി നടയടച്ചശേഷം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയ ദിലീപ് ഇന്ന് പുലര്‍ച്ചെ നിര്‍മാല്യം കണ്ടു തൊഴുതു. തന്ത്രി, മേല്‍ശാന്തിമാര്‍ എന്നിവരെയും കണ്ട് അനുഗ്രഹം വാങ്ങിയാണ് ദിലീപ് മലയിറങ്ങിയത്.
ശബരിമലയില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്നും കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.