Saturday, April 19, 2025

HomeNewsKeralaകോഴിക്കോട് ബീച്ചിൽ റീൽസ് ചിത്രീകരണത്തിനിടെ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് ബീച്ചിൽ റീൽസ് ചിത്രീകരണത്തിനിടെ യുവാവിന് ദാരുണാന്ത്യം

spot_img
spot_img

കോഴിക്കോട്: ബീച്ചിൽ കാറിന്റെ റീൽസ് ചിത്രീകരിക്കുന്നതിനിടെ അതേ കാറിടിച്ച് യുവാവ് മരിച്ചു. വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷ് ബാബുവിന്റെ മകൻ ആൽവിൻ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബീച്ചിലെ റോഡിലാണ് അപകടം.

കാർ ചെയ്സ് ചെയ്യുന്ന റീൽസാണ് എടുത്തത്. ആൽവിൻ റോഡിന്റെ ഡിവൈഡറിൽ നിന്ന് വിഡിയോ എടുക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാർ ആൽവിനെ ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ആൽവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഒരാഴ്ച മുൻപാണ് ആൽവിൻ ഗൾഫിൽനിന്ന് എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കാറുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അമ്മ: ബിന്ദു. ആൽവിൻ ഏക മകനാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments