Thursday, December 12, 2024

HomeNewsKeralaപുഷ്പ 2 പ്രദര്‍ശനത്തിന് പിന്നാലെ യുവാവിനെ തീയറ്ററിൽ മരിച്ച നിലയില്‍ കണ്ടെത്തി

പുഷ്പ 2 പ്രദര്‍ശനത്തിന് പിന്നാലെ യുവാവിനെ തീയറ്ററിൽ മരിച്ച നിലയില്‍ കണ്ടെത്തി

spot_img
spot_img

പുഷ്പ 2-ദി റൂളിന്റെ പ്രദര്‍ശനത്തിത്തിന് പിന്നാലെ യുവാവിനെ തീയറ്ററിൽ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ രായദുര്‍ഗം എന്ന സ്ഥലത്തെതീയറ്ററിലാണ് സംഭവം. ഹരിജന മദനപ്പ (35)യെയാണ് തീയേറ്ററിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിയേറ്ററിലെ ശുചീകരണ തൊഴിലാളികളാണ് ഹരിജന മദനപ്പയെ തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

എപ്പോഴാണ് മരിച്ചതെന്ന് വ്യക്തമല്ല, മാറ്റിനി ഷോ കഴിഞ്ഞ് വൈകുന്നേരം ആറ് മണിയോടെ ക്ലീനിംഗ് ജീവനക്കാർ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്‌ച ഉച്ചയ്ക്ക് 2.30നുള്ള മാറ്റിനി ഷോയ്‌ക്കായാണ് മദനപ്പ തീയറ്ററിൽ കയറിയത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നാല് കുട്ടികളുടെ പിതാവായ ഇയാൾ മദ്യത്തിന് അടിമയായിരുന്നു. നേരത്തെ തന്നെ മദ്യപിച്ച് തീയേറ്ററിനുള്ളിൽ കയറിയ ഇയാൾ തീയേറ്ററിനകത്ത് വെച്ചും മദ്യം കഴിച്ചിരുന്നതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാരതീയ ന്യായ സംഹിത നിയമത്തിലെ സെക്ഷൻ 194 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ രവി ബാബു പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments