കോട്ടയം: കെസിവൈഎൽ ചുങ്കം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി 10, 11, 12 തീയതികളിൽ നടക്കുന്ന 6-മത് കോട്ടയം അതിരൂപതതല ഷെവലിയാർ ഔസേപ്പ് ചാക്കോ പുളിമൂട്ടിൽ മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം റവ.ഫാ. ജോൺ ചേന്നാകുഴിയിൽ ടൂർണമെന്റ് മെഗാ സ്പോൺസർ ആയ റോയി ജോൺ പുളിമൂട്ടിലിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.
ടൂർണമെന്റിന്റെ വിജയത്തിന് ആവശ്യമായ കൂപ്പൺന്റെ ആദ്യ വില്പനയുടെ ഉദ്ഘാടനം ഇടവകയിലെ മുതിർന്ന അംഗവും പാരിഷ് കൗൺസിൽ മെമ്പറുമായ ഒ. സി കുര്യൻ ഓലിയാനിക്കലിന് നൽകിക്കൊണ്ട് വികാരിയച്ചൻ നിർവഹിച്ചു. കെ.സി. വൈ. എൽ യൂണിറ്റ് പ്രസിഡന്റ് സ്റ്റീഫൻ പുൽപ്ര, സെക്രട്ടറി നിജന ബിജി കണ്ടത്തിൽ, മരിയ മാത്യു തൊട്ടിയിൽ തുടങ്ങിയവർ ഈ പരിപാടിക്ക് നേതൃത്വം നൽകി.