Monday, December 16, 2024

HomeNewsKeralaപോലീസുകാരന്‍ ജീവനൊടുക്കിയ സംഭവം: മേധാവികള്‍ ഉള്‍പ്പടെയുള്ളവരുടെ കൊടുംപീഡനമെന്ന് ടി.സിദ്ധിഖ് എം.എല്‍.എ

പോലീസുകാരന്‍ ജീവനൊടുക്കിയ സംഭവം: മേധാവികള്‍ ഉള്‍പ്പടെയുള്ളവരുടെ കൊടുംപീഡനമെന്ന് ടി.സിദ്ധിഖ് എം.എല്‍.എ

spot_img
spot_img

മലപ്പുറം: അരീക്കോട്ടെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ പോലീസ് ക്യാമ്പില്‍ പോലീസുകാരന്‍ സ്വയംനിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. പോലീസ് മേധാവികള്‍ ഉള്‍പ്പടെയുള്ളവരുടെ കൊടുംപീഡനമാണ് വിനീതിന്റെ മരണത്തിന് കാരണമെന്ന് ടി.സിദ്ധിഖ് എം.എല്‍.എ ആരോപിച്ചു.

പോലീസിനുള്ളില്‍ വലിയ പീഡനവും അടിച്ചമര്‍ത്തലും അടിച്ചേല്‍പ്പിക്കലും നടക്കുന്നുണ്ടെന്നും വിനീതിന്റെ മരണമൊഴിയായി കണക്കാക്കാവുന്ന വാട്‌സാപ്പ് സന്ദേശങ്ങളും റിഫ്രഷറര്‍ കോഴ്‌സിന് വീണ്ടും പറഞ്ഞയക്കാനുള്ള ഉത്തരവിന്റെ പകര്‍പ്പും തങ്ങളുടെ കൈയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘മരണത്തിന് ഉത്തരവാദികളായവരുടെ പേര് ഉള്‍പ്പെടെ സന്ദേശത്തിലുണ്ട്. തീര്‍ച്ചയായും ഇതൊരു കൊലപാതകമാണ്. വിനീതിന്റെ ഭാര്യ ?ഗര്‍ഭിണിയാണ്. മൂന്ന് തവണ അദ്ദേഹം അവധിക്ക് അപേക്ഷിച്ചെങ്കിലും കൊടുത്തില്ല. ?ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഭര്‍ത്താവായ പോലീസുകാരന് അവധി കൊടുക്കാത്ത സമീപനം. വിഷയത്തില്‍ ഗൗരവമായ അന്വേഷണം വേണം. കുറ്റക്കാരായ ഉദ്യോ?ഗസ്ഥരെ പദവിയില്‍ തുടരാന്‍ അനുവദിക്കരുത്. ഇതിന് മുഖ്യമന്ത്രി നടപടി സ്വീകരിക്കണം’, സിദ്ദിഖ് ആവശ്യപ്പെട്ടു.

മരിക്കുന്നതിന് തൊട്ടുമുന്‍പ് വിനീത് സുഹൃത്തുമായി നടത്തിയതെന്നു പറയുന്ന വാട്‌സാപ് ചാറ്റിന്റെ വിശദാംശങ്ങളും അദ്ദേഹം മാധ്യമങ്ങളോടു പങ്കുവെച്ചു. രാഹുലിനേയും അസി.കമാന്‍ഡന്റ് അജിത്തിനേയും സന്ദേശം കാണിക്കണമെന്നാണ് ഇതിലുള്ളത്. പരിശീലന ഓട്ടത്തിന്റെ സമയം കൂട്ടണമെന്ന് വിമര്‍ശനരൂപേണ വിനീത് പറയുന്നുമുണ്ട്. ‘എന്റെ ജീവന്‍ അതിനായി സമര്‍പ്പിക്കുന്നു, ?ഗുഡ് ബൈ’ എന്നാണ് സന്ദേശത്തിന്റെ അവസാന ഭാ?ഗത്തുള്ളത്.

അമിത ജോലിഭാരം പോലീസുകാരുടെ മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയാണെന്നും ഇത് അവസാനിപ്പിക്കാനുള്ള നടപടി ആഭ്യന്തര വകുപ്പ് സ്വീകരിക്കണമെന്നും മുന്‍ ആഭ്യന്തര മന്ത്രികൂടിയായ കോണ്‍?ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അവശ്യപ്പെട്ടു.

ദൗര്‍ഭാ?ഗ്യകരമായ സംഭവമാണ് അരീക്കോട് പോലീസ് ക്യാമ്പില്‍ ഉണ്ടായത്. സേനയില്‍ ധാരാളംപേര്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണിത്. ട്രെയിനിങ് ക്യാമ്പുകളില്‍ വലിയ പ്രശ്‌നങ്ങളാണുള്ളത്. ഇവിടെ നടക്കുന്ന പ്രവര്‍ത്തനം ആഭ്യന്തര വകുപ്പ് വിലയിരുത്തണം, അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ജനസംഖ്യയ്ക്ക് ആനുപാതികമായി പോലീസില്‍ നിയമനം നടത്തണമെന്നും പോലീസുകാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് കമാന്‍ഡോ വിനീത് (36) ആണ് ഞായറാഴ്ച ആത്മഹത്യചെയ്തത്. അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘര്‍ഷമാണ് മരണകാരണമെന്നാണ് സഹപ്രവര്‍ത്തകരുടെ ആരോപണം. ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗര്‍ഭിണിയാണ്.

തലയ്ക്കു വെടിയേറ്റ നിലയില്‍ ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് സഹപ്രവര്‍ത്തകര്‍ വിനീതിനെ അരീക്കോട് ആസ്റ്റര്‍ മദര്‍ ആശുപത്രിയില്‍ എത്തിച്ചത്. ഉടനെ മരണം സ്ഥിരീകരിച്ചുവെന്ന് പോലീസറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments