Monday, December 16, 2024

HomeNewsKeralaആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

spot_img
spot_img

കല്‍പറ്റ: വയനാട്ടില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ കണിയാമ്പറ്റയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാര്‍ പൊലീസ്‌ക സ്റ്റഡിയിലെടുത്തു. കാറിലുണ്ടാതിരുന്ന നാല് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് മാനന്തവാടി കുടല്‍കടവില്‍ ആയിരുന്നു കൊടുംക്രൂരത.

ചെക്ക്ഡാം കാണാനെത്തിയ വിനോദ സഞ്ചാരികള്‍ തമ്മില്‍ കൈയാങ്കളി ഉണ്ടായി. ഇത് പരിഹരിക്കാന്‍ ശ്രമിച്ച ആദിവാസി യുവാവായ ചെമ്മാട് നഗര്‍ സ്വദേശി മാതനെ കാറില്‍ കൈ കുരുക്കിയശേഷം റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. മാതന്റെ നട്ടെല്ലിനും കൈകാലുകള്‍ക്കും ഗുരുതര പരിക്കേറ്റു.

പ്രതികള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ ഇടപെട്ട മുഖ്യമന്ത്രി, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. അതിനിടെ, സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. വയനാട് ജില്ലാ പോലീസ് മേധാവി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments