Thursday, January 23, 2025

HomeNewsKeralaവനത്തെ സംരക്ഷിക്കാനാളുണ്ട്,ജനത്തെസംരക്ഷിക്കാനാളില്ല: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

വനത്തെ സംരക്ഷിക്കാനാളുണ്ട്,ജനത്തെസംരക്ഷിക്കാനാളില്ല: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

spot_img
spot_img

കോതമംഗലം: വനത്തെ സംരക്ഷിക്കാനാളുണ്ടെന്നുംജനത്തെസംരക്ഷിക്കാനാളിെല്ലെന്നും ബിഷപ് ജോർജ് മഠത്തിക്കണ്ടത്തിൽ.വനത്തെ സംരക്ഷിക്കാൻ വന പാലകരുണ്ടെങ്കിലും വന്യജീവികളുടെ ആക്ര മണങ്ങളിൽനിന്നു ജനങ്ങളെ സംരക്ഷിക്കാൻ ജനപാലകരില്ലെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.

വന്യമൃഗ ആക്രമണങ്ങളിലൂടെയുള്ള ദുരന്ത ങ്ങൾ ഇനിയും ആവർത്തിക്കപ്പെട്ടാൽ ജനങ്ങ ളുടെ പ്രതികരണരീതി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കുട്ടമ്പുഴയിൽ യുവാവി നെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്ര തിഷേധിച്ചുള്ള ജനകീയ ഹർത്താലിന് അനു ബന്ധമായി നടന്ന പ്രതിഷേധ ജാഥയുടെ സ മാപനസമ്മേളനം കോതമംഗലം ഡിഎഫ്ഒ ഓഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്തു‌ പ്ര സംഗിക്കുകയായിരുന്നു കോതമംഗലം ബിഷപ്.

വനത്തെ പരിപാലിക്കാൻ നിരവധി ആളുകളു ണ്ട്. ജനങ്ങളെ പരിപാലിക്കാൻ ആരുമില്ല. എ ൽദോസിന്റെ മരണം ഉത്തരവാദിത്വപ്പെട്ട പല രുടെയും അനാസ്ഥമൂലം സംഭവിച്ചതാണ്. ആറു മാസം മുമ്പ് സമാനവിഷയത്തിൽ പ്രതി ഷേധം നടന്നതാണ്. എന്നിട്ടും സർക്കാരും വ നപാലകരും ഒന്നും ചെയ്‌തില്ല. അതിന്റെ ഫ ലമായാണു വീണ്ടും പ്രതിഷേധവുമായി വരേ ണ്ടിവന്നത്. ജനങ്ങളുടെ ജീവനും ജീവിതത്തി നും സംരക്ഷണം കിട്ടണം. വനംവകുപ്പ്കാടിന്റെ വിസ്തൃതി വർധിപ്പിക്കാനാണു നീ ക്കം നടത്തുന്നത്.അവർക്കു ജനങ്ങളുടെ ജീവിതം പ്രശ്‌നമല്ല. വനപാലകർ നാട്ടിൽ വന്ന് ജനങ്ങളെ ഭീതി പ്പെടുത്തുകയാണ്. നേരത്തേ വന്യമൃഗങ്ങളെ മാത്രം ഭയന്നാൽ മതിയായിരുന്നു. എന്നാൽ ഇപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥരെയും ഭയ പ്പെടേണ്ട സ്ഥിതിയാണ്. -ബിഷപ് ചൂണ്ടിക്കാട്ടി

ജനങ്ങൾ സാധുക്കളാണെന്നതുകൊണ്ട് എ ന്തും ചെയ്യാമെന്ന് കരുതരുത്. കർഷകർ ആ രെയും ദ്രോഹിച്ചിട്ടില്ല. എന്നും സമാധാനപര മായ പ്രതിഷേധം ആയിക്കൊള്ളണമെന്നില്ല. മനുഷ്യരുടെ ആവശ്യങ്ങളിലേക്ക് സർക്കാരും ഉദ്യോഗസ്ഥരും കണ്ണു തുറന്നില്ലെങ്കിൽ പ്രതി സന്ധികൾ ആവർത്തിക്കും.

കേരളം വന്യമൃഗങ്ങളുടെ സംരക്ഷണ ഗാലറി യായി മാറിയിരിക്കുന്നു. വന്യമൃഗങ്ങൾക്കു വേണ്ടിയല്ല നിയമങ്ങൾ ഉണ്ടാക്കേണ്ടത്. ജന ങ്ങൾക്കായി ഫലപ്രദമായ നിയമങ്ങൾ ഉണ്ടാ ക്കാൻ തയാറാകണം. വന്യജീവികളുടെ ആ ക്രമണങ്ങൾ നിയന്ത്രിക്കുന്ന കാര്യത്തിൽ സ ർക്കാർ കണ്ണു തുറന്നാൽ പ്രത്യാശയും സാമാ ധാനവും കൈവരുമെന്നും മാർ മഠത്തിക്കണ്ടത്തിൽ പറഞ്ഞു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments