Wednesday, December 18, 2024

HomeNewsKeralaപൗരോഹിത്യ സുവർണ ജൂബിലി നിറവിൽ മാർ ജോസഫ് പെരുന്തോട്ടം 

പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ മാർ ജോസഫ് പെരുന്തോട്ടം 

spot_img
spot_img

ചങ്ങനാശേരി:  ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പൗരോഹിത്യ ശുശ്രൂഷയുടെ 50 വർഷങ്ങൾ ഇന്ന് പൂർത്തിയാക്കുന്നു. കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരി, വട വാതൂർ സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരി എന്നിവിടങ്ങളിലെ വൈദിക പരി ശീലനത്തിനു ശേഷം 1974 ഡിസംബർ 18ന് മാ ർ ജോസഫ് പവ്വത്തിലിൽ നിന്നാണ് പൗരോ ഹിത്യം സ്വീകരിച്ചത്.

2002 ഏപ്രിൽ 24ന് അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ മാർ പെരുന്തോ ട്ടം 2007 മാർച്ച് 19ന് ആർച്ച്ബിഷപ്പായി ചുമത ലയേറ്റു. 17 വർഷത്തെ മേലധ്യക്ഷ ശുശ്രൂഷ യ്ക്ക് ശേഷം 2024 ഒക്ടോബർ 31നാണ് വിരമി ച്ചത്.

പുന്നത്തുറ സെൻ്റ തോമസ് ഇടവകയിലെ പെരുന്തോട്ടം കുടുംബത്തിൽ 1948 ജൂലൈ അഞ്ചിനായിരുന്നു ജനനം. സിബിസി ഐ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം, സിറോമ ലബാർ പെർമനന്റ്റ് സിനഡ് 

അംഗം എന്നീ നി ലകളിൽ പ്രവർത്തിച്ച അദ്ദേഹം സിബിസി ഐ, കെസിബിസി, സിറോ മലബാർ സിനഡ് എന്നിവയുടെ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനായും സീറോമലബാർ സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി അംഗമായും ദീർഘകാ ലം പ്രവർത്തിച്ചു.

സഭാ സംബന്ധമായ 23 പുസ്‌തകങ്ങൾ രചി ച്ചു. ഇത്തിത്താനം സെൻ്റ് ജോസഫ്‌സ് പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുന്ന മാർ ജോസഫ് പെരുന്തോട്ടം ഇപ്പോൾ പുരാതന ക്രൈസ്ത‌വ കേന്ദ്രമായ തുർക്കിയിലെ നിസി ബിസ് അതിരൂപതയിൽ സന്ദർശനത്തിലാണ് മാർ ജോസഫ് പെരുന്തോട്ടം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments