ചങ്ങനാശേരി: കർദിനാൾ സ്ഥാനാരോഹണത്തിനുശേഷം ആദ്യമായി നാട്ടിലെത്തുന്ന മാ ർ ജോർജ് കൂവക്കാട്ടിന് മാതൃ അതിരൂപതയാ യ ചങ്ങനാശേരി സ്വീകരണമൊരുക്കുന്നു. 21ന് ഉച്ചകഴിഞ്ഞ് എസ്ബി കോളജിലെ മാർ കാവുകാട്ടു ഹാളിലാണ് പരിപാടികൾ ക്രമീ കരിച്ചിരിക്കുന്നത്.എസ്ബി കോളജിലെത്തുന്ന കർദിനാളിനെ യും മറ്റ് വിശിഷ്ടാതിഥികളെയും ഇത്തിത്താ നം ആശാഭവൻ സ്പെഷൽ സ്‌കൂളിലെ കുട്ടി കളുടെ ബാന്റുമേളത്തിൻ്റെയും തൃക്കൊടി ത്താനം സെന്റ് സേവ്യേഴ്‌സ് ഇടവകാംഗങ്ങൾ ഒരുക്കുന്ന ചെണ്ടമേളത്തിന്റെയും അകമ്പടി യോടെ സമ്മേളന ഹാളിലേക്ക് ആനയിക്കും. സിഎംസി സിസ്റ്റേഴ്‌സ് പ്രാർഥനാശുശ്രൂഷ നയിക്കും. ചെത്തിപ്പുഴ മേഴ്‌സി ഹോം സ്പെ ഷൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി കളുടെ സ്വാഗതനൃത്തത്തോടെ സമ്മേളന ത്തിനു തുടക്കമാകും
.തുടർന്ന് കർദിനാൾ കൂവക്കാടിൻന്റെ ജീവചരി ത്രം വിവരിക്കുന്ന ദൃശ്യാവതരണം നടത്തും. ആർച്ച്ബിഷപ് മാർ തോമസ് തറയിൽ സ്വാഗ തം ആശംസിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. ഹൈദരാ ബാദ് ആർച്ച്ബിഷപ് കർദിനാൾ അന്തോണി പൂള സമ്മേളനം ഉദ്ഘാടനം ചെയ്യും.ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തും. മന്ത്രി റോ ഷി അഗസ്റ്റിൻ, ശശി തരൂർ എംപി, ശിവഗിരി ശ്രീനാരായണധർമ സംഘം പ്രസിഡന്റ് സ്വാ മി സച്ചിദാനന്ദ, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, കൊടിക്കുന്നിൽ സുരേ ഷ് എംപി, ജോബ് മൈക്കിൾ എംഎൽഎ, കൃ ഷ്ണകുമാരി രാജശേഖരൻ എന്നിവർ ആശം സകൾ അർപ്പിക്കും.
ചെത്തിപ്പുഴ ഇടവകാംഗങ്ങൾ ആശംസാഗാ നം ആലപിക്കും. കർദിനാൾ മാർ ജോർജ് കൂ വക്കാട്ടിന് ചങ്ങനാശേരി അതിരൂപതയുടെ ഉ പഹാരം സമർപ്പിക്കും. അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖാ മാത്യു സ് നന്ദി അർപ്പിക്കും.