Friday, December 20, 2024

HomeNewsKeralaഎം.ടിയുടെ നിലയില്‍ മാറ്റമില്ല, രാഷ്ട്രീയ- സാംസ്‌കാരിക പ്രമുഖര്‍ ആശുപത്രിയിലെത്തി

എം.ടിയുടെ നിലയില്‍ മാറ്റമില്ല, രാഷ്ട്രീയ- സാംസ്‌കാരിക പ്രമുഖര്‍ ആശുപത്രിയിലെത്തി

spot_img
spot_img

കോഴിക്കോട്: ഗുരുതരാവസ്ഥയില്‍ കഴിയുന്ന സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരെ ആശുപത്രിയിലെത്തി കണ്ട് മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖര്‍. ഹൃദയസ്തംഭനം ഉണ്ടായതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ ഇന്ന് അറിയിച്ചിരുന്നു.

സാഹിത്യകാരന്‍ എം.എന്‍.കാരശേരി, മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍ എന്നിവരടക്കം ആശുപത്രിയിലെത്തിയിരുന്നു. ഓക്‌സിജന്റെ സഹായത്തോടെയാണ് എം.ടി.വാസുദേവന്‍ നായര്‍ ആശുപത്രിയില്‍ കഴിയുന്നതെന്ന് എം.എന്‍.കാരശേരി പറഞ്ഞു. സാധ്യമായ എല്ലാ കാര്യങ്ങളും ഡോക്ടര്‍മാര്‍ ചെയ്യുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയ സമയത്തെ അവസ്ഥ തന്നെ തുടരുകയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രനും പ്രതികരിച്ചു.

വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം എംടിയുടെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണ്. ശ്വാസതടസ്സത്തെത്തുടര്‍ന്ന് അഞ്ചുദിവസമായി അദ്ദേഹം ആശുപത്രിയില്‍ തുടരുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments