Saturday, December 21, 2024

HomeNewsKeralaഎം.എം ലോറന്‍സിന്റെ മ്യതദേഹം സംസ്‌കരിക്കുന്ന തര്‍ക്കം സുപ്രീം കോടതിയിലേക്ക്‌

എം.എം ലോറന്‍സിന്റെ മ്യതദേഹം സംസ്‌കരിക്കുന്ന തര്‍ക്കം സുപ്രീം കോടതിയിലേക്ക്‌

spot_img
spot_img

കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ മ്യതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സുപ്രീം കോടതിയിലേക്ക്. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിന് അനുവദിച്ചുകൊണ്ടുള്ള ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ പെണ്‍മക്കളായ സുജാതയും, ആശയുമാണ് തങ്ങള്‍ക്കുള്ള അവകാശ നിഷേധത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത്.

വിഷയത്തില്‍ നിയമ പോരാട്ടം തുടരുമെന്നും സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കമെന്നും മകള്‍ ആശ ലോറന്‍സ് പറഞ്ഞു. ‘നീതി നടപ്പാക്കാന്‍ കോടതികള്‍ ബാധ്യതസ്ഥരാണ്. നീതിക്കുവേണ്ടി പോരാടാനാണ് തീരുമാനം. പിതാവ് മൂത്തമകള്‍ സുജയോട് സെമിത്തേരിയില്‍ അടക്കാനാണ് താല്‍പ്പര്യമെന്ന് പറഞ്ഞിരുന്നു. കോടതിയില്‍ ഹാജരാക്കിയ സാക്ഷികള്‍ പിതാവിനെ പരിചരിച്ചിരുന്നവരല്ല, ഇവര്‍ കള്ളസാക്ഷികളായിരുന്നു’ ആശ പറഞ്ഞു.

വിഷയം ഖേദകരമായ വ്യവഹാരമെന്ന് പറഞ്ഞു ‘വില്യം ഏണസ്റ്റിന്റെ വരികളെ ഉദ്ധരിച്ച് കൊണ്ടാണ് ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയുന്നത്. ‘എല്ലാവരും അവരവരുടെ വിധിയുടെ യജമാനനാകാന്‍ ആഗ്രഹിക്കും, എന്നാല്‍ മരണത്തിന് ശേഷം മറ്റുള്ളവര്‍ വിധി നിശ്ചയിക്കും’ എന്നാണ് കോടതി പറഞ്ഞത്.

ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിന് അനുവദിച്ചുകൊണ്ടുള്ള ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ‘ഞാന്‍ എന്റെ വിധിയുടെ യജമാനനും ആത്മാവിന്റെ നായകനുമാണ് എല്ലാവരും അവരവരുടെ വിധിയുടെ യജമാനനാകാന്‍ ആഗ്രഹിക്കും. എന്നാല്‍ മരണത്തിന് ശേഷം മറ്റുള്ളവര്‍ വിധി നിശ്ചയിക്കും’ കോടതി വിധിയില്‍ പറയുന്നു.

എം.എം ലോറന്‍സിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ഏറ്റെടുത്ത നടപടി ഹൈക്കോടതി ഇക്കഴിഞ്ഞ ദിവസം ശരിവെച്ചിരുന്നു. മതാചാരപ്രകാരം സംസാരിക്കണമെന്ന ലോറന്‍സിന്റെ രണ്ടു പെണ്‍ മക്കളുടെ അവകാശപരമായ ഹര്‍ജി കോടതി തള്ളിയിരുന്നു. നേരത്തെ സിംഗിള്‍ ബെഞ്ചും ഈ ഹര്‍ജി തള്ളുകയായിരുന്നു. പെണ്‍മക്കളായ സുജാതയും, ആശയുമാണ് തങ്ങള്‍ക്കുള്ള അവകാശത്തിനായി ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ ഇപ്പോള്‍ വിധി പറഞ്ഞത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21 ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ ആയിരുന്നു എം.എം ലോറന്‍സിന്റെ അന്ത്യം. 2015ല്‍ സി.പി.എം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്, ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു ലോറന്‍സ്. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ അറസ്റ്റിലായി പൊലീസ് മര്‍ദനമേറ്റു. രണ്ടുവര്‍ഷത്തോളം വിചാരണത്തടവുകാരനായി ജയിലില്‍ കഴിഞ്ഞിരുന്നു. എറണാകുളം മുളവുകാട് മാടമാക്കല്‍ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂണ്‍ 15-നായിരുന്നു ജനനം.

1946-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ എം.എം ലോറന്‍സിന്റേത് സമരോജ്ജ്വലമായ പൊതുജീവിതമായിരുന്നു. എറണാകുളം മേഖലയില്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ത്തുന്നതിലും വലിയ പങ്കുവഹിച്ച നേതാവായിരുന്നു എം.എം ലോറന്‍സ്. സി.പി.എം മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ ഇടുക്കി എംപിയുമാണ്. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി, സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലയിലും പ്രവര്‍ത്തിച്ചിട്ടുള്ള ലോറന്‍സ് തുടര്‍ന്ന് സി.പി.എമ്മിന്റെ വെട്ടിനിരത്തല്‍ രാട്രീയത്തിനു പിന്നീട് ഇരയായെന്നും പറയേണ്ടിയിരിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments