Sunday, February 23, 2025

HomeNewsKeralaക്ലാസ് മുറിയിൽ വച്ച് വിദ്യാർഥിനിക്ക് പാമ്പു കടിയേറ്റു

ക്ലാസ് മുറിയിൽ വച്ച് വിദ്യാർഥിനിക്ക് പാമ്പു കടിയേറ്റു

spot_img
spot_img

തിരുവനന്തപുരം: ക്ലാസ് മുറിയിൽ വച്ച് വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റു.നെയ്യാറ്റിൻകര ചെങ്കൽ ​യുപി സ്കൂളിലെ 7ാം ക്ലാസ് വിദ്യാർഥിനിക്കാണ് സ്കൂളിൽ വച്ച് പാമ്പുകടിയേറ്റത്. ചെങ്കൽ, ജയൻ നിവാസിൽ ഷിബുവിന്റേയും ബീനയുടേയും മകൾ നേഹ (12)യ്ക്കാണ് പാമ്പുകടിയേറ്റത്.

ക്ലാസ് മുറിയിൽ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ വലതു കാൽ പാദാത്തിലാണ് കടിയേറ്റത്. കടിയേറ്റ ഉടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു. പിന്നാലെ പാമ്പിനെ സ്കൂൾ അധികൃതർ അടിച്ചു കൊന്നു.നേഹയെ സ്കൂൾ അധികൃതർ ഉടൻ തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു. കുട്ടിക്ക് ആരോ​ഗ്യ പ്രശ്നങ്ങളിലെന്നു ആശുപത്രി അധികൃതർ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments