Sunday, December 22, 2024

HomeNewsKeralaനിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ ബി.ജെ.പി 30 സംഘടനാ ജില്ലകള്‍ പ്രഖ്യാപിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ ബി.ജെ.പി 30 സംഘടനാ ജില്ലകള്‍ പ്രഖ്യാപിച്ചു

spot_img
spot_img

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ 14 റവന്യു ജില്ലകളെ 30 സംഘടനാ ജില്ലകളായി വിഭജിച്ച് ബി.ജെ.പി. നേരത്തേ കേരളത്തിലെ 10 ലക്ഷം ജനസംഖ്യയുള്ള മേഖലകളെ ഒരു ജില്ലയായി പരിഗണിച്ച് 30 ജില്ലകളാക്കി തിരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായിരുന്നു

പത്തനംതിട്ട, വയനാട്, കാസര്‍ഗോഡ് ജില്ലകള്‍ ഒഴിച്ചുള്ള ബാക്കി ജില്ലകളെയാണ് വിവിധ സംഘടനാ ജില്ലകളായി ബിജെപി സംസ്ഥാന നേതൃത്വം വിഭജിച്ചിരിക്കുന്നത്. ഇതില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളെ മൂന്ന് സംഘടനാ ജില്ലകളായും ബാക്കിയുള്ള ജില്ലകളെ രണ്ട് സംഘടനാ ജില്ലകളുമായാണ് വിഭജിച്ചിരിക്കുന്നത്.

ഓരോ നിയമസഭാ മണ്ഡലങ്ങളെയും രണ്ട് സംഘടനാ മണ്ഡലങ്ങളായും വിഭജിച്ചിട്ടുണ്ട്. ഇതോടെ 140 നിയമസഭാ മണ്ഡലങ്ങള്‍ക്ക് കീഴില്‍ 280 സംഘടനാ മണ്ഡലങ്ങളും ഇനി ബി.ജെ.പിക്ക് കേരളത്തില്‍ ഉണ്ടാകും. കേരളത്തിലെ 30 ബി.ജെ.പി സംഘടനാ ജില്ലകള്‍ ഇങ്ങനെ:

  • തിരുവനന്തപുരം-തിരുവനന്തപുരം നോര്‍ത്ത്, തിരുവനന്തപുരം സൗത്ത്, തിരുവനന്തപുരം സിറ്റി
  • കൊല്ലം-കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്
  • പത്തനംതിട്ട-പത്തനംതിട്ട
  • ആലപ്പുഴ-ആലപ്പുഴ നോര്‍ത്ത്, ആലപ്പുഴ സൗത്ത്
  • കോട്ടയം-കോട്ടയം വെസ്റ്റ്, കോട്ടയം ഈസ്റ്റ്
  • ഇടുക്കി-ഇടുക്കി നോര്‍ത്ത്, ഇടുക്കി സൗത്ത്
  • എറണാകുളം-എറണാകുളം സിറ്റി, എറണാകുളം നോര്‍ത്ത്, എറണാകുളം ഈസ്റ്റ്
  • തൃശൂര്‍-തൃശൂര്‍ സിറ്റി, തൃശൂര്‍ നോര്‍ത്ത്, തൃശൂര്‍ സൗത്ത്
  • പാലക്കാട്-പാലക്കാട് ഈസ്റ്റ്, പാലക്കാട് വെസ്റ്റ്
  • മലപ്പുറം-മലപ്പുറം സെന്‍ട്രല്‍, മലപ്പുറം വെസ്റ്റ്, മലപ്പുറം ഈസ്റ്റ്
  • കോഴിക്കോട്-കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് റൂറല്‍, കോഴിക്കോട് സിറ്റി
  • വയനാട്-വയനാട്
  • കണ്ണൂര്‍-കണ്ണൂര്‍ നോര്‍ത്ത്, കണ്ണൂര്‍ സൗത്ത്

*കാസര്‍ഗോഡ് -കാസര്‍ഗോഡ്

അതേസമയം നിലവിലുള്ള ബി.ജെ.പിയുടെ ജില്ലാ സെക്രട്ടറിമാരും ജില്ലാ കമ്മറ്റികളും തുടര്‍ന്നും ഉണ്ടാകുമോ എന്നതില്‍ വ്യക്തതയില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments