Monday, December 23, 2024

HomeNewsKeralaയൗസേപ്പിന്റെ മൗനം അത്യുന്നനോടുളള സംഭാഷണം: ബിഷപ് മാർ ജോസ ഫ് കല്ലറങ്ങാട്ട്

യൗസേപ്പിന്റെ മൗനം അത്യുന്നനോടുളള സംഭാഷണം: ബിഷപ് മാർ ജോസ ഫ് കല്ലറങ്ങാട്ട്

spot_img
spot_img

പാലാ: തിരുസഭയുടെ കാവൽക്കാരനായി സഭ വണങ്ങുന്ന വിശുദ്ധ യൗസേപ്പിൽ വിളങ്ങി യിരുന്ന നീതിബോധവും വിശുദ്ധിയും നമ്മു ടെ കുടുംബത്തിലും പ്രാവർത്തികമാക്കണ മെന്നും മനുഷ്യരോടുള്ള അകൽച്ചയല്ല മറിച്ച് അത്യുന്നതനോടുള്ള സംഭാഷണമാണ് യൗ സേപ്പിന്റെ മൗനമെന്നും ബിഷപ് മാർ ജോസ ഫ് കല്ലറങ്ങാട്ട്. പാലാ രൂപത ബൈബിൾ ക ൺവൻഷൻ നാലാം ദിനം വിശുദ്ധ കുർബാ ന മധ്യേ സന്ദേശം നൽകുകയായിരുന്നു ബി ഷപ് .

മൗനമാണ് യൗസേപ്പിൻ്റെ മുഖമുദ്ര. രക്ഷാകര പദ്ധതിയുടെ അകക്കാമ്പും മൗനം തന്നെയാ ണ്. വിശുദ്ധ യൗസേപ്പിനോടുള്ള ഭക്തിയാണ് സുവിശേഷങ്ങളുടെയും മൗനപ്രാർഥനകളു ടെയെല്ലാം അടിത്തറ. ദൈവത്തിൻ്റെ വചനം പഠിക്കാനുള്ള രണ്ടു വഴികളാണ് ബൈബിളും നമ്മുടെ പാരമ്പര്യങ്ങളും. അവ ഒരുപോലെ ചേർത്തുപിടിക്കുമ്പോഴാണ് ദൈവവചനം എ ന്താണെന്ന് നമുക്ക് മനസിലാക്കുന്നതെന്നും മാർ കല്ലറങ്ങാട്ട് ഓർമിപ്പിച്ചു.വിശുദ്ധ കുർബാനയിൽ വികാരി ജനറാൾ മോൺ. ജോസഫ് കണിയോടിക്കൽ, ആർ ച്ച്പ്രീസ്റ്റ് ഫാ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, ഫാ. ജോസഫ് നരിതൂക്കിൽ എന്നിവർ സഹകാർമികത്വം വഹിച്ചുപാലാ രൂപതയിലെ കുടുംബക്കൂട്ടായ്മ‌യും ബൈബിൾ അപ്പൊസ്‌തലേറ്റും സംയുക്തമാ യി നടത്തിയ രണ്ടാമത് വചനനിധി മത്സര ത്തിൽ സമ്മാനാർഹരായവർക്കുള്ള പുരസ് കാര നിർവഹണവും മാർ ജോസഫ് കല്ലറ ങ്ങാട്ട് നിർവഹിച്ചു. കുട്ടികൾ, യുവജനങ്ങൾ, സിസ്റ്റേഴ്‌സ്, സ്ത്രീകൾ, പുരുഷന്മാർ എന്നീ അഞ്ച് വിഭാഗങ്ങളിലായിരുന്നു മത്സരം. രൂപ ത ഡയറക്ടർമാരായ ഫാ. ജേക്കബ് വെള്ളമരു തുങ്കൽ, ഫാ. ആൽബിൻ പുതുപ്പറമ്പിൽ എ ന്നിവർ സന്നിഹിതരായിരുന്നു.ബൈബിൾ കൺവൻഷൻ ഇന്നു സമാപിക്കുംപാലാ രൂപത പ്ലാറ്റിനം ജൂബിലി ബൈബിൾ ക ൺവൻഷൻ ഇന്നു സമാപിക്കും. ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, വൈകുന്നേരം നാലിന് ഫാ. ഡൊമിനിക് വാളന്മനാൽ വിശുദ്ധ കുർബാന അർപ്പിക്കും. ദിവ്യകാരുണ്യ ആരാധനയും ദി വ്യകാരുണ്യ പ്രദക്ഷിണവും ഇന്ന് ഉണ്ടായിരി ക്കും.സുവിശേഷവത്കരണ വർഷാരംഭത്തിന് ഔ പചാരികമായി തിരി തെളിയും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments