പാലാ: വന്യമൃഗങ്ങളെക്കാൾ സംരക്ഷിക്കേ ണ്ടത് മനുഷ്യജീവൻ ആണെന്ന് കത്തോലി ക്ക കോൺഗ്രസ് പാലാ രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ. വ ന്യമൃഗ ആക്രമണങ്ങളിൽനിന്ന് മനുഷ്യജീവ നെ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീ കരിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതി നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗ ആക്രമണത്തിൽ മനുഷ്യജീവൻ ന ഷ്ടപ്പെടാനുള്ള സാഹചര്യം പൂർണമായും ഒഴിവാക്കണമെന്നും ഉചിതമായ നിയമനിർമാണങ്ങൾ നടത്തി മനുഷ്യജീവന് സംരക്ഷണം ന ൽകണമെന്നും കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതി ആവശ്യപ്പെട്ടു.
രൂപത പ്രസിഡന്റ് ഇമ്മാനുവൽ നിധീരി അ ധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണിയപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.