ചങ്ങനാശേരി: കർദിനാൾ മാർ ജോർജ് കൂവക്കാട്ടിന് മാതൃ അതിരൂപത നൽകിയ സ്വീകരണം സഭയ്ക്കു ലഭിച്ച അംഗീകാരമുദ്രയായി. മാർ കൂവക്കാട്ട് കോളജ് വിദ്യാഭ്യാസം നടത്തി യ ചങ്ങനാശേരി സെൻ്റ് ബർക്കുമാൻസ് കോ ളജിലെ മാർ കാവുകാട്ട് ഹാളിലൊരുക്കിയ അനുമോദന സമ്മേളനം സ്നേഹസൗഹൃദ കൂട്ടായ്മയുടെ വിളംബരമായി.കർദിനാൾ ഡോ. അന്തോണി പൂള, കർദിനാ ൾ മാർ ജോർജ് ആലഞ്ചേരി, ശ്രീനാരായണധ ർമസംഘം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ, പാളയം ഇമാം സുഹൈബ് മൗലവി, മുൻ യു എൻ അണ്ടർ സെക്രട്ടറി ജനറൽ ഡോ. ശശി തരൂർ എംപി തുടങ്ങിയ പ്രമുഖരുടെ സാന്നി ധ്യം അതിരൂപത സംഘടിപ്പിച്ച സമ്മേളനത്തി ൻ്റെ മാറ്റുകൂട്ടി. വിവിധ സമുദായങ്ങൾ സൗ ഹാർദത്തിൽ കഴിയുന്ന കേരളത്തിന്റെ മൈ ത്രിയുടെ പ്രതിഫലനംകൂടിയായിരുന്നു സ മ്മേളനം.
അതിരൂപത വികാരിജനറാൾമാരായ മോൺ. ആന്റണി എത്തയ്ക്കാട്ട്, മോൺ. മാത്യു ചങ്ങ ങ്കേരി, മോൺ. ജോൺ തെക്കേക്കര, മോൺ. വർഗീസ് താനമാവുങ്കൽ, പ്രൊക്യുറേറ്റർ ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, ചാൻസില ർ ഫാ. ജോർജ് പുതുമനമൂഴി, കത്തീഡ്രൽ വി കാരി ഫാ. ജോസ് കൊച്ചുപറമ്പിൽ, ഫാ. തോ മസ് കറുകക്കളം തുടങ്ങിയവർ നേതൃത്വം നല്കി.