Monday, December 23, 2024

HomeNewsKeralaപീ‍ഡന കേസില്‍ മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമർപ്പിച്ചു

പീ‍ഡന കേസില്‍ മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമർപ്പിച്ചു

spot_img
spot_img

കൊച്ചി: ലൈംഗിക പീ‍ഡന കേസിൽ നടന്മാരായ ഇടവേള ബാബുവിനും മുകേഷിനും എതിരെ കുറ്റപത്രം സമർപ്പിച്ചു. അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് ഇടവേള ബാബുവിനെതിരെ കുറ്റപത്രം. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിലാണ് റിപ്പോർട്ട് നൽകിയത്.

മുകേഷിനെതിരെ ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് വടക്കാഞ്ചേരി കോടതിയിൽ‌ കുറ്റപത്രം സമർപ്പിച്ചത്. 2011ല്‍ സിനിമാ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലില്‍ വച്ച് ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു പരാതി. ഇതിനൊപ്പം ഹെയർ സ്റ്റൈലിസ്റ്റിന്റെ പരാതിയിൽ പൊൻകുന്നത്തും കൊച്ചി ഇൻഫോ പാർക്കിലും റജിസ്റ്റർ ചെയ്ത കേസുകളിലും പൊലീസ് കുറ്റപത്രം നൽകി. ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച എസ്ഐടി ഇതുവരെ 7 കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments