Thursday, January 23, 2025

HomeNewsKeralaഎം ടി യുടെ വിയോഗത്തിൽ മമ്മൂട്ടിയുടെ ഹൃദയസ്പർശിയായ കുറിപ്പ്

എം ടി യുടെ വിയോഗത്തിൽ മമ്മൂട്ടിയുടെ ഹൃദയസ്പർശിയായ കുറിപ്പ്

spot_img
spot_img

കൊച്ചി:  മലയാളത്തിന്റെ  മഹാസാഹിത്യകാരൻഎം. ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ ഹൃദയസ്‌പർശിയായ കുറിപ്പ് പങ്കുവച്ച് മമ്മൂട്ടി. നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ച ഇരുവരും സിനിമയ്ക്ക് പുറത്തും സൗഹൃദം സൂക്ഷിച്ചിരുന്നു. ഒരിക്കൽ ഒരു പരിപാടിക്കിടെ കാലിടറിയ എംടി, മമ്മൂട്ടിയുടെ നെഞ്ചിലേക്ക് ചാഞ്ഞ നിമിഷം താൻ എംടിയുടെ മകനാണെന്ന് തോന്നി എന്നാണ് മമ്മൂട്ടി കുറിച്ചത്. മമ്മൂട്ടിയുടെ കുറിപ്പ് ചുവടെ

ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു. സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യൻ്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓർക്കുന്നില്ലിപ്പോൾ. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെൻ്റെ ഇരു കൈകളും മലർത്തിവെക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments