Friday, March 14, 2025

HomeNewsKeralaതൃശൂരിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു; കൊല്ലപ്പെട്ടവരിൽ പ്രതികാരം ചെയ്യാനെത്തിയ ആളും

തൃശൂരിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു; കൊല്ലപ്പെട്ടവരിൽ പ്രതികാരം ചെയ്യാനെത്തിയ ആളും

spot_img
spot_img

തൃശൂര്‍: കൊടകര വട്ടേക്കാട് നാലുവർഷം മുമ്പുള്ള ആക്രമണത്തിന് പ്രതികാരം ചെയ്യാനെത്തിയയാളും അന്നത്തെ കേസിലെ പ്രതിയും കുത്തേറ്റുമരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് കൊല്ലപ്പെട്ടത്. വീടുകയറി ആക്രമിച്ചയാളും വീട്ടുകാരനുമാണ് മരിച്ചത്.

അഭിഷേകും മറ്റ് രണ്ടുപേരും ചേർന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തേറ്റ സുജിത്ത് പ്രതിരോധിക്കുന്നതിനിടെ ആക്രമിക്കാനെത്തിയ അഭിഷേകിനും പരിക്കേൽക്കുകയായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം.

നാല് വർഷം മുമ്പ് ക്രിസ്മസ് രാത്രിയിൽ നടന്ന അക്രമത്തിൽ പ്രതിയായിരുന്നു സുജിത്ത്. അന്ന് സുജിത്തിന്റെ കുത്തേറ്റ വിവേകും സംഘവുമാണ് ഇന്നലെ ആക്രമിക്കാനെത്തിയത്. വിവേകിനെ കൂടാതെ ഹരീഷ്, അഭിഷേക് എന്നിവരാണ്സംഘത്തിലുണ്ടായിരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments