Thursday, February 6, 2025

HomeNewsKeralaപള്‍സര്‍ സുനിയുടെ മൊഴികള്‍ ദിലീപിന് കുരുക്കാവുമെന്ന് ബൈജു കൊട്ടാരക്കര

പള്‍സര്‍ സുനിയുടെ മൊഴികള്‍ ദിലീപിന് കുരുക്കാവുമെന്ന് ബൈജു കൊട്ടാരക്കര

spot_img
spot_img

കൊച്ചി: കാവ്യ മാധവന്റെ ഡ്രൈവറായി താന്‍ നാലര വര്‍ഷം ജോലി ചെയ്തിരുന്നുവെന്ന് പള്‍സര്‍ സുനി കോടതിയില്‍ നടത്തിയ വെളിപ്പെടു ത്തലുകള്‍ ദിലീപിന് കുരുക്കാകുമെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. പള്‍സര്‍ സുനിയുടെ മൊഴികള്‍ കേസില്‍ ദിലീപിന് കൂടുതല്‍ കുരുക്കാകുമെന്ന് ന്യൂസ് ഗ്ലോബ് ടിവി എന്ന ചാനലിലൂടെയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര പറഞ്ഞിരിക്കുന്നത്.

കാവ്യ മാധവന്റെ ഡ്രൈവറായി താന്‍ നാലര വര്‍ഷം ജോലി ചെയ്തിരുന്നുവെന്ന് പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞതായിട്ടാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മാത്രമല്ല സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമെല്ലാം പള്‍സര്‍ സുനിയെ തനിക്ക് അറിയുകയേ ഇല്ല, യാതൊരു ബന്ധവുമില്ല എന്നൊക്കെ പറഞ്ഞ ദിലീപിനും അഭിഭാഷകര്‍ക്കുമെല്ലാം പള്‍സര്‍ സുനിയുടെ തുറന്ന് പറച്ചില്‍ വലിയ ആഘാതമായി മാറുമെന്നാണ് മനസിലാകുന്നത്. ഏതാണ്ട് ആറായിത്തിതൊള്ളായിരത്തോളം ഇന്‍ക്രിമിനേറ്റിങ് ചോദ്യങ്ങളാണ് അവിടെ ചോദിച്ചിട്ടുള്ളത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഇതിനിടെയാണ് സംവിധായകന്‍ പി ബാലചന്ദ്രകുമാറിന്റെ മരണം ഉണ്ടാവുന്നത്. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഡിസംബര്‍ 12നായിരുന്നു അന്ത്യം. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്നു പി ബാലചന്ദ്രകുമാര്‍. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ ബാലചന്ദ്രകുമാര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.

കേസില്‍ ബലാത്സംഗക്കേസാണ് ദിലീപിനെതിരെ ആദ്യം ചുമത്തിയിരുന്നത്. പിന്നീട് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വന്നതിനുശേഷമാണ് വധ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനടക്കമുള്ള ഗൂഢാലോചന നടന്നെന്നും ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ ഉണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്തിമ വിചാരണ പുരോഗമിക്കുകയാണ് . ജനുവരി മധ്യത്തോടെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ മാറ്റിയേക്കും.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അടക്കം 9 പ്രതികളാണ് ഉള്ളത്. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. ദിലീപ് എട്ടാം പ്രതിയാണ്. ദിലീപിനെ തിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.കേസില്‍ നേരത്തെ 89 ദിവസത്തോളം ദിലീപ് ജയിലില്‍ കഴിഞ്ഞിരുന്നു. 2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി ബലാത്സംഗത്തിനിരയാവുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments