Thursday, April 3, 2025

HomeNewsKeralaഏഴാം ക്ളാസുകാരി ജന്നത്തിന് ജൻഡർ ന്യൂട്രൽ യൂണിഫോമിട്ട് സ്കൂളിൽ പോകാമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

ഏഴാം ക്ളാസുകാരി ജന്നത്തിന് ജൻഡർ ന്യൂട്രൽ യൂണിഫോമിട്ട് സ്കൂളിൽ പോകാമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

spot_img
spot_img

മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ജന്നത്ത് സമരവീരക്ക് ജെൻഡർ ന്യൂട്രൽ യൂണിഫോമിട്ട് സ്കൂളിൽ പോകാമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സ്കൂൾ അധികൃതരുടെ നിലപാട് തിരുത്തിയാണ് പ്രത്യേക ഉത്തരവിറക്കിയത്

ആൺകുട്ടികൾക്ക് പാന്റും ഷർട്ടും പെൺകുട്ടികൾക്ക് ചുരിദാറും പാന്റും ഓവർകോട്ടുമാണ് സ്കൂളിൽ പിടിഎ നിശ്ചയിച്ച യൂണിഫോം. ഇത് ധരിക്കണമെന്നായിരുന്നു സ്കൂൾ അധികൃതരുടെ നിലപാട്. എന്നാൽ സ്ലിറ്റ് ഇല്ലാത്ത ചുരിദാർ ടോപ്പ് ധരിക്കുമ്പോൾ മകൾക്ക് സ്വതന്ത്രമായി ചലിക്കാനോ ബസിൽ കയറാനോ സാധിക്കില്ലെന്ന് കാണിച്ച് ജന്നത്തിന്റെ രക്ഷിതാവ് അഡ്വ.ഐഷ പി ജമാൽ വിദ്യാഭ്യാസമന്ത്രിക്ക് പരാതി നൽകി. ഇത് പരിശോധിച്ചാണ് ജന്നത്തിന് ജൻഡർ ന്യൂട്രൽ യൂണിഫോം ധരിക്കാമെന്ന് ഉത്തരവിറക്കിയത്.

ഇതിൽ താത്പര്യമില്ലാത്തവർക്ക് പിടിഎ നിശ്ചയിച്ച യൂണിഫോം ധരിക്കാമെന്നും ഉത്തരവിലുണ്ട്. പാന്റും ഷർട്ടും യൂണിഫോമായി ധരിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് ജന്നത്ത് ആദ്യം സ്കൂൾ അധികൃതരെ സമീപിച്ചെങ്കിലും ആവശ്യം സ്കൂൾ അധികൃതർ നിഷേധിക്കുകയായിരുന്നു

പെൺകുട്ടികളുടെ യൂണിഫോം സംബന്ധിച്ച പരാതിയിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രത്യേകം യോഗം ചേർന്ന് ചർച്ച നടത്തിയെങ്കിലും നിലവിലെ യൂണിഫോമിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് പിടിഎ നിലപാടെടുത്തു. ഇതോടെ പ്രത്യക ഉത്തരവിലൂടെ ജന്നത്തിന്റെ ഇഷ്ടപ്കകാരം യൂണിഫോം ധരിക്കാമെന്നും പിടിഎയ്ക്ക് തങ്ങളുടെ തീരുമാനം നടപ്പാക്കാമെന്നും പറഞ്ഞ് പ്രശ്നം പരിഹരിക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലിൽ സന്തോഷമുണ്ടെന്ന് ജന്നത്തിന്റെ രക്ഷിതാവ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments