Sunday, December 22, 2024

HomeObituaryമാർത്തോമാ സഭയിലെ സീനിയർ വൈദീകൻ റവ സി വി ജോർജ് അന്തരിച്ചു

മാർത്തോമാ സഭയിലെ സീനിയർ വൈദീകൻ റവ സി വി ജോർജ് അന്തരിച്ചു

spot_img
spot_img

ഡാളസ് : മാര്‍ത്തോമ്മാ സഭയിലെ സീനിയർ റിട്ടയാർഡ് വൈദീകന്‍ റവ സി വി ജോര്‍ജ് (76) അന്തരിച്ചു .ചേന്നാട്ട് കുടുംബാംഗമാണ്. ജനു 16 ഞായറാഴ്ച വൈകീട്ടായിരുന്നു അന്ത്യം സംഭവിച്ചത് .

സംസ്കാരം ചൊവ്വ 3 ന് അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ കോഴഞ്ചേരി സെന്‍റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍. ഭൗതീക ശരീരം തിങ്കൾ വൈകിട്ട് 5.30 മുതൽ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.

വടശ്ശേരിക്കര താഴത്തില്ലത്ത് റിട്ട. പ്രഫ റ്റി കെ ശോശാമ്മ (പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം, സെന്‍റ് തോമസ് കോളജ് കോഴഞ്ചേരി)യാണ് ഭാര്യ. മക്കള്‍ : അന്‍സു മനോജ് (ദുബായ്), സോജു മാത്യൂസ് (ചെന്നൈ), റ്റോജു ജോര്‍ജ് (ഹൈദരാബാദ്). മരുമക്കള്‍ : ആദിച്ചനല്ലൂര്‍ നെടുംചിറ മനോജ് എന്‍. മാത്യു (ദുബായ്), പൂവത്തൂര്‍ കൂബ്ലൂര്‍ മാത്യൂസ് കോശി (ചെന്നൈ), മാവേലിക്കര പോളിച്ചിറയ്ക്കല്‍ തയ്യില്‍ തൃപ്തി ആന്‍ ജോണ്‍ (ഹൈദരാബാദ്).

തൊടുപുഴ, മൂലമറ്റം, തലച്ചിറ ബഥേല്‍, പുതുക്കുളം, മുണ്ടയ്ക്കല്‍, കുമ്പളംന്താനം, വലിയകുന്നം, പരയ്ക്കത്താനം, തോന്ന്യാമല, ഇലന്തൂര്‍ സെന്‍റ് പോള്‍സ്, എഴുമറ്റൂര്‍, വേങ്ങഴ, അഞ്ചല്‍ ജറുശലേം, കടമ്മനിട്ട ശാലേം, വല്യയന്തി, തടിയൂര്‍ ബഥേല്‍, കാഞ്ഞീറ്റുകര എന്നീ ഇടവകകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്

റിപ്പോർട്ട് :പി പി ചെറിയാൻ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments