ലണ്ടൻ : തിരുവനന്തപുരം സ്വദേശി ഡോ. ആനി ഫിലിപ്പ് (65) ബ്രിട്ടനിലെ ബെഡ്ഫോർഡ്ഷെയറിലുള്ള വെസ്റ്റണിങ്ങിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. തിരുവനന്തപുരം കുമാരപുരം കോട്ടോമണ്ണിൽ ഫിലിപ്പ് വില്ലയിൽ ഡോ. ആനി ഫിലിപ്പ് കാൻസർ ബാധിതയായി ചികിൽസയിലായിരുന്നു. ഭർത്താവ്: ഡോ. ഷംസ് മൂപ്പൻ. മക്കൾ: ഡോ. ഏബ്രഹാം തോമസ്, ഡോ. ആലീസ് തോമസ് (ഇരുവരും യുകെ).
ഇന്ത്യ, സൗദി അറേബ്യ, ദുബായ്, ബ്രിട്ടൻ എന്നിവിടങ്ങളിലായി പതിറ്റാണ്ടുകൾ സേവനം അനുഷ്ഠിച്ച ഡോ. ആനി ഫിലിപ്പ് ഗൈനക്കോളജി രംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചാണ് വിടപറയുന്നത്.
ട്രിവാൻഡ്രം മെഡിക്കൽ കോളജ് ഗ്രാജ്വേറ്റ്സ് അസോസിയേഷന്റെ (യുകെ) സജീവ പ്രവർത്തകയായിരുന്നു ഡോ. ആനി. ലുധിയാനയിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽനിന്നാണ് എംബിബിഎസും എംഡിയും പാസായത്. പിന്നീട് ഇന്ത്യയിലും വിദേശത്തുമായി ഉപരിപഠനം. ബ്രിട്ടനിൽ ഗൈനക്കോളജി കൺസൾട്ടാന്റായി പ്രവർത്തിച്ചുവരികയായിരുന്നു. ഭർത്താവ് ഡോ. ഷംസ് മൂപ്പൻ ബ്രിട്ടനിൽ ഓർത്തോഡോണ്ടിസ്റ്റാണ്.