തെള്ളകം: കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ്‌സ് സമൂഹാംഗമായ സിസ്റ്റര്‍ റ്റിന്‍സി (56) നിര്യാതയായി. സംസ്‌കാരശുശ്രൂഷകള്‍ ഞായറാഴ്ച (18.02.2024) ഉച്ചകഴിഞ്ഞ് 2 മണിക്ക് തെള്ളകം 101 കവലയിലുള്ള അനുഗ്രഹ മഠം ചാപ്പലില്‍ വി. കുര്‍ബാനയോടുകൂടി ആരംഭിക്കുന്നതും മഠംവക സെമിത്തേരിയില്‍ മൃതസംസ്‌കാരം നടത്തപ്പെടുന്നതുമാണ്.
മൃതദേഹം രാവിലെ 8-ന് അനുഗ്രഹമഠത്തില്‍ കൊണ്ടുവരുന്നതാണ്. പരേത ഏറ്റുമാനൂര്‍, കണ്ണൂര്‍, തോട്ടറ, ഉജ്ജൈന്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ചേര്‍പ്പുങ്കല്‍ ഇടവകയില്‍ ഇരട്ടക്കാലിക്കല്‍ പരേതനായ തോമസ് – ഏലിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ : മോളി മേക്കാട്ട്, റ്റോമി (അപ്പച്ചന്‍), ജോസ്, സെലിന്‍ തൊട്ടിയില്‍, ഫാ. ബേബി CFIC , ജോയി, ജോണ്‍സണ്‍.